ഗുജറാത്ത്; ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന്

By Web TeamFirst Published Sep 16, 2018, 8:26 AM IST
Highlights

സംസ്ഥാനത്തെ കർഷകരുടെ പ്രശ്‌നെങ്ങൾ പരിഹരിക്കുന്നതിലും അഴിമതി തടയുന്നതിലും ഉൾപ്പെടെ സർക്കാർ പരാജയപ്പെട്ടെന്നും ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നത് എന്നാരോപിച്ചാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. 

ഗാന്ധിനഗര്‍: ഗുജറാത്തിലെ ബിജെപി സർക്കാരിനെതിരെ  കോൺഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കും. ഈ മാസം 18 ന് നടക്കാനിരിക്കുന്ന നിയമസഭ സമ്മേളനത്തിൽ വിജയ് രൂപാണി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് കോൺഗ്രസ് എംഎൽഎ ഷെലേഷ് പർമർ പറഞ്ഞു. 

സംസ്ഥാനത്തെ കർഷകരുടെ പ്രശ്‌നെങ്ങൾ പരിഹരിക്കുന്നതിലും അഴിമതി തടയുന്നതിലും ഉൾപ്പെടെ സർക്കാർ പരാജയപ്പെട്ടെന്നും ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നത് എന്നാരോപിച്ചാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. നേരത്തെ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിനിടെ കോൺഗ്രസ് എംഎൽഎമാരെ സസ്പെൻറ് ചെയ്ത സ്പീക്കറിനെതിരെ പക്ഷപാതം ആരോപിച്ച് കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടു വന്നിരുന്നു. 

തുടർന്ന് നടന്ന ചര്‍ച്ചയിൽ സസ്പെൻഷൻ പിൻവലിച്ചിതിനെ തുടർന്ന് കോൺഗ്രസ് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.എന്നാല്‍ കോൺഗ്രസ് എംഎൽഎയുടെ പുതിയ നീക്കത്തിനെക്കുറിച്ച് സംസ്ഥാന നേതൃത്വം ഇതു വരെ പ്രതികരിച്ചിട്ടില്ല.

click me!