
ലക്നൗ: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ പ്രിയങ്കയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പോസ്റ്ററുകൾ നിരത്തി പ്രവർത്തകർ. ഞങ്ങളുടെ നേതാവായി പ്രിയങ്ക വരണം എന്ന വാചകത്തോടെയുള്ള പോസ്റ്ററുകളാണ് മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററിൽ പ്രിയങ്കയ്ക്കൊപ്പം കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും മുതിർന്ന നേതാവ് അജയ് റായിയുടെയും ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലേക്ക് വരണമെന്നത് ദീര്‍ഘനാളായി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആവശ്യമാണ്. മോദിയെ താഴേയിറക്കി തിരികെ ഗുജറാത്തിലേക്ക് അയക്കാൻ പ്രിയങ്കയെ കൊണ്ട് സാധിക്കുമെന്നാണ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നതെന്ന് വാരണാസിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കാശിയില്‍ നിന്ന് പ്രിയങ്ക മത്സരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. വൻ ഭുരിപക്ഷത്തോടെ തന്നെ അവർ വിജയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിലൂടെ ഊര്‍ജ്ജവും പരിചയസമ്പത്തും സമന്വയിപ്പിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam