ലെെംഗിക പീഡനങ്ങള്‍ വര്‍ധിക്കാനുള്ള കാരണം തൊഴിലില്ലായ്മയെന്ന് ബിജെപി എംഎല്‍എ

By Web TeamFirst Published Sep 15, 2018, 7:54 PM IST
Highlights

ഹരിയാനയില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടതില്‍ രാജ്യത്ത് പ്രതിഷേധം കൂടുന്നതിനിടെയാണ് വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ പ്രേംലത രംഗത്ത് എത്തിയത്

ചണ്ഡീഗഡ്: രാജ്യത്ത് ലെെംഗിക പീഡനങ്ങള്‍ വര്‍ധിക്കാനുള്ള കാരണം യുവാക്കളുടെ തൊഴിലില്ലായ്മയാണെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. ഹരിയാനയില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടതില്‍ രാജ്യത്ത് പ്രതിഷേധം കൂടുന്നതിനിടെയാണ് വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ പ്രേംലത രംഗത്ത് എത്തിയത്.

തൊഴില്‍ ലഭിക്കാതെയിരിക്കുന്ന സാഹചര്യത്തില്‍ യുവാക്കളുടെ സമ്മര്‍ദം കൂടും. ഇത് ലെെംഗിക അതിക്രമങ്ങള്‍ക്ക് പ്രേരിപ്പികയാണെന്നും എംഎല്‍എ പറഞ്ഞു. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്.

കഴിഞ്ഞ ദിവസമാണ് സിബിഎസ്‍സി പരീക്ഷയില്‍ ഒന്നാമതെത്തി പ്രസിഡന്‍റിന്‍റെ പുരസ്കാരം സ്വന്തമാക്കിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. ഈ കേസിലെ ഒരു പ്രതി സെെനികനാണെന്ന് അന്വേഷത്തില്‍ തെളിഞ്ഞിരുന്നു.

കോളേജ് വിദ്യാര്‍ത്ഥിനിയെ ആണ് ഹരിയാനായിലെ മഹേന്ദ്രഹര്‍ ജില്ലയില്‍ നിന്ന് തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. ഗുരുഗ്രാമില്‍നിന്ന് 116 കിലോമീറ്റര്‍ അകലെ ഒരു ബസ് സ്റ്റാന്‍റിന് സമീപം പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

കോച്ചിംഗ് സെന്‍ററിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഒരു പാടത്തേക്ക് വലിച്ചുകൊണ്ടുപോയി. തട്ടിക്കൊണ്ടുപോയ മൂന്ന് പേരെ കൂടാതെ കുച്ച് പേര്‍ കൂടി പാടത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു.

എല്ലാവരും തന്‍റെ ഗ്രാമത്തിലുള്ളവരാണെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. സെെനികനെ കൂടാതെ കേസില്‍ ഉള്‍പ്പെട്ട ബാക്കിയുള്ള രണ്ട് പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

click me!