
ഗുവാഹത്തി: വാഹനമോഷ്ടാവെന്നാരോപിച്ച് ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയെ ജനക്കൂട്ടം തല്ലിക്കൊന്നു. തൗബാല്‍ സ്വദേശിയായ ഫറൂഖ് ഖാനാണ് ഇംഫാലില്‍ നാട്ടുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കാറില്‍ സഞ്ചരിക്കവേയാണ് ഫറൂഖിനെയും രണ്ട് സുഹൃത്തുക്കളെയും നാട്ടുകാരുടെ സംഘം വഴിയില്‍ വച്ച് തടഞ്ഞത്. തുടര്‍ന്ന് മോഷ്ടാക്കളെന്നാരോപിച്ച് മര്‍ദ്ദിക്കാന്‍ തുടങ്ങി. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും രക്ഷപ്പെട്ടെങ്കിലും ഫറൂഖ് സംഘത്തിന്റെ കയ്യിലകപ്പെടുകയായിരുന്നു.
ഫറൂഖും സുഹൃത്തുക്കളും ബൈക്ക് മോഷ്ടിക്കുന്നത് കണ്ടുവെന്നും അതിനാലാണ് മര്‍ദ്ദിച്ചതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നീട് അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
അതേസമയം ഫറൂഖ് നിരപരാധിയാണെന്നും ഫറൂഖിനെതിരെ നടന്ന ആക്രമണം ന്യൂനപക്ഷത്തിനെതിരായ അക്രമമാണെന്നും വാദിച്ച് മറുവിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. ഇരു വിഭാഗവും ആരോപണങ്ങളുമായി എത്തിയതോടെ പ്രദേശത്ത് കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam