ഖാലിസ്ഥാന്‍ തീവ്രവാദിക്കൊപ്പം നവ്ജോത് സിങ് സിദ്ദുവിന്‍റെ ചിത്രം; പ്രതിരോധത്തില്‍ കോണ്‍ഗ്രസ്

By Web TeamFirst Published Nov 29, 2018, 2:13 PM IST
Highlights

കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവ്ജോത് സിങ് സിദ്ദുവും ഖാലിസ്ഥാന്‍ തീവ്രവാദിയും ഒന്നിച്ചുള്ള ചിത്രം വിവാദത്തില്‍. ഖാലിസ്ഥാന്‍ തീവ്രവാദി ഗോപാല്‍ സിങ് ചാവ്‍ല തന്നെയാണ് സിദ്ദുവിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 

ദില്ലി:കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവ്ജോത് സിങ് സിദ്ദുവും ഖാലിസ്ഥാന്‍ തീവ്രവാദിയും ഒന്നിച്ചുള്ള ചിത്രം വിവാദത്തില്‍. ഖാലിസ്ഥാന്‍ തീവ്രവാദി ഗോപാല്‍ സിങ് ചാവ്‍ല തന്നെയാണ് സിദ്ദുവിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 

'സഹോദരനൊപ്പം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കര്‍ത്താപൂര്‍ ഇടനാഴി നിര്‍മിക്കുന്നതിന്‍റെ മുന്നോടിയായി പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ പദ്ധതിയുടെ തറക്കല്ലില്‍ച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് ചിത്രം പകര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരനായ ലഷ്ക്കറെ തയ്ബ ഭീകരന്‍ ഹാഫിസ് സയ്ദിന്‍റെ അടുത്ത അനുയായികൂടിയാണ് ഗോപാല്‍ സിങ് ചാവ്‍ല. ചിത്രം വിവാദമായത്തോടെ നവ്ജോത് സിങ് സിദ്ദുവിനെ പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപിയും ശിരോമണി അകാലിദളും ആവശ്യപ്പെട്ടു. കര്‍താര്‍പുര്‍ ഇടനാഴിയുടെ ഇന്നലെ നടന്ന തറക്കല്ലിടല്‍ ചടങ്ങില്‍ ഗോപാല്‍ സിങ് ചാവ്‍ല പങ്കെടുത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

click me!