പാചകവാതക വില കുറച്ചു; ജൂണിന് ശേഷം വില കുറയ്ക്കുന്നത് ഇതാദ്യം

By Web TeamFirst Published Nov 30, 2018, 6:26 PM IST
Highlights

ഈ വര്‍ഷം ജൂണിനുശേഷം ഇത് ആദ്യമായിട്ടാണ് സിലിണ്ടറിന് വില കുറയ്ക്കുന്നത്. ജൂണിനുശേഷം ആറ് തവണയാണ് സബ്സിഡി സിലിണ്ടറിന് വില കൂട്ടിയത്. 

ദില്ലി: സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് 6.52 രൂപ കുറച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയും കുറച്ചു. ഈ വര്‍ഷം ജൂണിനുശേഷം ഇത് ആദ്യമായിട്ടാണ് സിലിണ്ടറിന് വില കുറയ്ക്കുന്നത്. പുതിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.

ഡിസംബറിൽ 308.60 രൂപ ഉപഭോക്താവിന് സബ്‍സിഡിയായി കിട്ടും.

ജൂണിനുശേഷം ആറ് തവണയാണ് സബ്സിഡി സിലിണ്ടറിന് വില കൂട്ടിയത്. പല തവണയായി 14.13 രൂപയാണ് ഐഒസി കൂട്ടിയത്. പ്രാദേശിക നികുതിക്കും ചരക്ക് നീക്കത്തിന്‍റെ ചെലവിനും അനുസൃതമായി ഓരോ സംസ്ഥാനത്തും എല്‍പിജി സിലണ്ടറിന്‍റെ വിലയില്‍ വ്യത്യാസങ്ങളുണ്ടാകാം. 

click me!