
മുംബൈ: വനിതാ കോണ്‍സ്റ്റബിളിനെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ നവി മുംബൈയിലെ ക്രൈംബ്രാഞ്ച് എസ്ഐക്കെതിരെ കേസെടുത്തു. ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം എസ്ഐ അമിത് ഷെലാർ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് വനിതാ കോണ്‍സ്റ്റബിളിന്‍റെ പരാതി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സംഭവം നടന്നതെന്ന് ഇവർ പറയുന്നു.
2010 മുതൽ പരാതിക്കാരിയായ കോണ്‍സ്റ്റബിളും ആരോപണവിധേയനായ എസ്ഐയും ഒരേ സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. തന്നെ ബലാത്സംഗം ചെയ്യുക മാത്രമല്ല, ഇതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായും 31കാരിയായ യുവതി പരാതിയില്‍ പറയുന്നു. പന്‍വേല്‍, കമോത്ത്, കര്‍ഗാര്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ വച്ച് നിരവധി തവണ പീഡിപ്പിച്ചതായും മർദ്ദിച്ചതായും ഇവർ പരാതിയിൽ ആരോപിക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ എസ്ഐ അമിത് ഷെലാറിനെതിരെ ബലാത്സംഗം, ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാൽ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam