ചിറ്റൂരിൽ കള്ളിൽ വീണ്ടും ചുമ മരുന്ന് സാന്നിധ്യം, കേസെടുത്ത്എക്സൈസ്, ഗ്രൂപ്പിലെ ഷാപ്പുകൾക്കെതിരെ നടപടി സ്വീകരിക്കും

Published : Jun 17, 2025, 12:54 PM IST
toddy shop

Synopsis

2024 ജൂലൈയിലാണ് സാമ്പിൾശേഖരിച്ചത്. ഇതിന്‍റെ  ഫലത്തിലാണ് ചുമമരുന്നിന്‍റെ  സാന്നിധ്യം കണ്ടെത്തിയത്

പാലക്കാട് : ചിറ്റൂരിൽ കള്ളിൽവീണ്ടും ചുമ മരുന്ന് സാന്നിധ്യംകണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത്എക്സൈസ്. ക്രമക്കേട് കണ്ടെത്തിയ ഷാപ്പ് ലൈസൻസി ആലപ്പുഴ സ്വദേശി ആർ സുജാത, ജീവനക്കാരൻരാമകൃഷ്ണൻ എന്നിവർക്കെതിരെയാണ് കേസ്. ചിറ്റൂർ റേഞ്ചിലെ ആറാം ഗ്രൂപ്പിലെ നവകോട് കള്ള് ഷാപ്പിലാണ് ചുമ മരുന്നിൽ ചേർക്കുന്ന ബനാട്രിൽ എന്ന രാസപദാർത്ഥം കണ്ടെത്തിയത്. 

2024 ജൂലൈയിലാണ് സാമ്പിൾശേഖരിച്ചത്. ഇതിൻ്റെ ഫലത്തിലാണ് ചുമമരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാർച്ചിൽക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ആറാം ഗ്രൂപ്പിലെ അഞ്ച് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. ലൈസൻസി മാറി, പുതുക്കി നൽകിയതിന് പിന്നാലെയാണ് വീണ്ടും ക്രമക്കേട് കണ്ടെത്തിയത്. എക്സൈസ്ഡെപ്യൂട്ടികമ്മിഷണർ, എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് കൈമാറി. ശേഷം ഗ്രൂപ്പിലെ ഷാപ്പുകൾക്കെതിരെനടപടി സ്വീകരിക്കും.

 

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം