അസാധാരണ നടപടി, വിദ്യാഭ്യാസ വകുപ്പിൽ സമഗ്രമാറ്റം, ആന്ധ്രയിൽ 67732 അധ്യാപകർക്ക് സ്ഥലംമാറ്റം

Published : Jun 17, 2025, 12:43 PM IST
class rooms

Synopsis

വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ സമഗ്രമായ മാറ്റമാണ് ആന്ധ്രയിലേതെന്നാണ് വകുപ്പ് വിശദമാക്കുന്നത്

വിജയവാഡ: ആന്ധ്ര പ്രദേശിൽ 67732 അധ്യാപകർക്ക് സ്ഥലം മാറ്റം. 2025ലെ സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും സംബന്ധിയായാണ് വലിയ തോതിൽ അധ്യാപക‍‍ർക്ക് സ്ഥലം മാറ്റമുണ്ടായത്. വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ സമഗ്രമായ മാറ്റമാണ് ആന്ധ്രയിലേതെന്നാണ് വകുപ്പ് വിശദമാക്കുന്നത്. സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ വി വിജയരമ രാജുവിന്റെ നേതൃത്വത്തിലാണ് നടപടികൾ നടന്നത്. ജില്ലാ പരിഷത്ത്, മുൻസിപ്പൽ കോർപ്പറേഷൻ, മുൻസിപ്പൽ സ്കൂൾ എന്നിവിടങ്ങളിലെ അധ്യാപകർക്കും സ്ഥലം മാറ്റമുണ്ടായിട്ടുണ്ട്.

67732 അധ്യാപകർക്കാണ് സ്ഥലം മാറ്റം. 4477 പേർക്ക് സ്ഥാനകയറ്റമുണ്ട്. രണ്ടാം ഗ്രേഡിലുള്ള 1494 ഹെഡ്മാസ്റ്റ‍ർമാർക്ക് സ്ഥലം മാറ്റമുണ്ട്. 1375 പേർക്കാണ് ഈ പട്ടികയിൽ നിന്ന് സ്ഥാനകയറ്റമുള്ളത്. 5717 മോഡൽ പ്രൈമറി സ്കൂളിലെ ഹെഡ്മാസ്റ്റർമാർക്ക് ട്രാൻസ്ഫറുണ്ട്. സ്കൂൾ അസിസ്റ്റന്റുമാർ അടക്കമുള്ളവർക്ക് നടപടിയിൽ സാരമായി ബാധിക്കപ്പെട്ടിട്ടുണ്ട്. 27804 സ്കൂൾ അസിസ്റ്റന്റുമാർക്കാണ് സ്ഥലം മാറ്റമുള്ളത്.

സ്ഥലം മാറ്റം നേരിട്ടവരിൽ 31174 സെക്കണ്ടറി ഗ്രേഡ് അധ്യാപകരും 1199 ഭാഷാ അധ്യാപകരപം 344 ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകരുമുണ്ട്. ഈ വിഭാഗത്തിൽ ആർക്കും സ്ഥാനക്കയറ്റമില്ല. സർക്കാർ മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടർന്നാണ് നടപടിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിശദമാക്കിയിട്ടുള്ളത്. ജില്ലാ അടിസ്ഥാനത്തിൽ സോണൽ ലെവലുകളാക്കി കമ്മിറ്റി തിരിച്ചായിരുന്നു പട്ടിക തയ്യാറാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

 

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ