മാതാപിതാക്കള്‍ ബന്ധത്തെ എതിര്‍ത്തു; കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

By Web TeamFirst Published Nov 29, 2018, 2:41 PM IST
Highlights

കഴിഞ്ഞ ദിവസം അഞ്ചാം സെമസ്റ്റര്‍ പരീക്ഷ എഴുതാതെ കോളജ് ഹോസ്റ്റല്‍ വിട്ട മോനിഷ ഹേമന്തിനൊപ്പം പോയി. ഇതിന് ശേഷം കുപ്പം റെയില്‍വേ സ്റ്റേഷന് സമീപം ആളുകളൊഴിഞ്ഞ സ്ഥലത്തെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു

ചിറ്റൂര്‍: മാതാപിതാക്കള്‍ ബന്ധത്തെ എതിര്‍ത്തതിന് കമിതാക്കള്‍ ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ കുപ്പം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. തിരുവല്ലൂര്‍ ജില്ലയിലെ എട്ടിക്കുളം ഗ്രാമത്തില്‍ താമസിക്കുന്ന ശ്രീഹേമന്ത് കുമാര്‍ (22), വെല്ലൂരിലെ വനിത കോളജില്‍ പഠിക്കുന്ന മോനിഷ (19) എന്നിവരാണ് ആത്മഹത്യ ചെയ്തത്.

ഹേമന്ത് മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കിയ ശേഷം ബംഗളൂരുവിലെ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. മോനിഷ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും പ്രണയബന്ധത്തിലായിരുന്നു.

എന്നാല്‍, മോനിഷയുടെ മാതാപിതാക്കള്‍ ഈ ബന്ധത്തെ എതിര്‍ത്തു. കഴിഞ്ഞ ദിവസം അഞ്ചാം സെമസ്റ്റര്‍ പരീക്ഷ എഴുതാതെ കോളജ് ഹോസ്റ്റല്‍ വിട്ട മോനിഷ ഹേമന്തിനൊപ്പം പോയി. ഇതിന് ശേഷം കുപ്പം റെയില്‍വേ സ്റ്റേഷന് സമീപം ആളുകളൊഴിഞ്ഞ സ്ഥലത്തെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

സംഭവമറിഞ്ഞയുടന്‍ കുപ്പം പൊലീസും ചിറ്റൂരില്‍ നിന്നുളള റെയില്‍വേ പൊലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. രണ്ട് പേരും ആത്മഹത്യ കുറിപ്പുകള്‍ ഒന്നും എഴുതിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഐഡി കാര്‍ഡില്‍ നിന്നാണ് ഇരുവരും ആരാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കളെ വിവരം അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നം അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു. 

click me!