
അഹമ്മദാബാദ്: നമോ ടീഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന രണ്ട് പേരുടെ ചിത്രങ്ങള്‍ കഴിഞ്ഞ ഡിസംബറില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ഗുജറാത്തിലെ ജാംനനഗര്‍ സ്വദേശിയായ ജയ്ദേവ് എന്ന യുവാവും അല്‍പിക എന്ന യുവതിയുമായിരുന്നു ചിത്രത്തില്‍.
മോദി കാരണമാണ് തങ്ങള്‍ വിവാഹിതരായത് എന്ന് കുറിച്ചാണ് ജയ്ദേവ് ഈ ചിത്രം ഷെയര്‍ ചെയ്തത്. രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പേജില്‍ താന്‍ മോദിയെ പിന്തുണച്ച് ഇട്ട കമന്‍റ് അല്‍പിക ലെെക്ക് ചെയ്തതതാണ് തങ്ങള്‍ കണ്ടുമുട്ടാന്‍ കാരണമെന്നും ജയ്ദേവിന്‍റെ പോസ്റ്റില്‍ പറഞ്ഞിരുന്നു.
ഇരുവരും കഴിഞ്ഞ ഡിസംബര്‍ 31ന് വിവാഹിതരാവുകയും ചെയ്തു. ജയ്ദേവിന്‍റെ കുറിപ്പ് അതിവേഗമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വെെറലായി മാറിയത്. എന്നാല്‍, പിന്നീട് ഈ കുറിപ്പ് ജയ്ദേവ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. അറിയാതെ ഡിലീറ്റ് ആയതാണെന്ന വിശദീകരണവുമായി ജയ്ദേവ് എത്തുകയും ചെയ്തു.
എന്നാല്‍, ഇപ്പോള്‍ ഒരുമാസത്തിന് ശേഷം ജയ്ദേവിനെ വിവാഹം ചെയ്ത അല്‍പിക കഥയിലെ തന്‍റെ ഭാഗം വിശദീകരിച്ച് എത്തിയിരിക്കുകയാണ്. തന്‍റെ അനുവാദമില്ലാതെ ജയ്ദേവ് പ്രസിദ്ധിക്കായി പടം ഉപയോഗിക്കുകയായിരുന്നുവെന്നാണ് അല്‍പിക പറയുന്നത്.
തുടര്‍ന്ന് ട്വിറ്ററിലൂടെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് അല്‍പിക ഉന്നയിച്ചിരിക്കുന്നത്. ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിക്കുകയാണ് ഭര്‍ത്താവും കുടുംബവുമെന്നാണ് അല്‍പികയുടെ ആരോപണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam