
ജമ്മു: ചെറുകിട കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ അക്കൗണ്ടിൽ നൽകുമെന്ന ബജറ്റ് പ്രഖ്യാപനത്തെ വിമര്‍ശിച്ച പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. എയര്‍ കണ്ടീഷന്‍ ചെയ്ത മുറികളില്‍ ഇരിക്കുന്നവര്‍ക്ക് 6000 രൂപയുടെ വില മനസിലാകില്ലെന്നും കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് അത് വിലപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജമ്മു കാശ്മീരിലെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 6000 രൂപ പ്രതിവര്‍ഷം ലഭ്യമാക്കി കര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. മൂന്ന് ഘടുക്കളായി തുക നല്‍കും. അതിന്‍റെ ആദ്യ ഘടു ഉടനെ വിതരണം ചെയ്യുമെന്നും മോദി പറഞ്ഞു.
രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കർഷകർക്കാണ് ധനസഹായം കിട്ടുക. 12 കോടി കർഷക കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം . 75,000 കോടി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി എന്ന പേരിലാണ് 12 കോടി കർഷക കുടുംബങ്ങൾ ഗുണഭോക്താക്കളാകുന്ന പദ്ധതി പീയുഷ് ഗോയൽ പ്രഖ്യാപിച്ചത്. മൂന്ന് ഗഡുക്കളായാകും കർഷകർക്ക് ആറായിരം രൂപ നേരിട്ട് നൽകുക.
ഇതിനായി 75,000 കോടി രൂപ പദ്ധതിക്കായി മാറ്റിവച്ചതായും ബജറ്റിൽ പ്രഖ്യാപിച്ചു. 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. മധ്യപ്രദേശിലും രാജസ്ഥാനിലും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി കിട്ടിയത് കർഷകരോക്ഷം കാരണമാണെന്ന വിലയിരുത്തലുണ്ടായതോടെയാണ് കര്‍ഷകര്‍ക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ക്ക് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam