ആത്മഹത്യയ്ക്ക് മുമ്പ് നറുക്കിട്ട് ദമ്പതികൾ; ഒടുവിൽ വിധിച്ചത് മരണം

By Web TeamFirst Published Dec 13, 2018, 3:52 PM IST
Highlights

അമ്മ ലളിതയുമായി സാരഥി വളരെ അടുപ്പത്തിലായിരുന്നു. 2017 നവംബറിലാണ് ലളിത മരിച്ചത്. എന്നാൽ, അമ്മയുടെ മരണവാർത്തയുണ്ടാക്കിയ ആഘാതത്തിൽനിന്ന് കരകയറാൻ സാരഥിയ്ക്ക് കഴിഞ്ഞിരുന്നില്ല. അയാൾ പതുക്കെ വിഷാദ രോഗിയായി മാറി. സാരഥിയെ വിഷാദത്തിൽനിന്ന് കറക്കയറ്റുന്നതിനായി സഹോദരൻ മണിബാലൻ സാരഥിയെ വിവാഹം കഴിപ്പിച്ചു.

ചെന്നൈ: അമ്മയുടെ മരണത്തിൽ മനംനൊന്ത മകൻ ആത്മഹത്യ ചെയ്തു. മാടിപ്പക്കം സ്വദേശിയായ ജി സാരഥിയാണ് ആത്മഹത്യ ചെയ്തത്. സ്വകാര്യ കമ്പനിയിലെ തൊഴിലാളിയായിരുന്നു സാരഥി. സാരഥിക്കൊപ്പം ഭാര്യ പ്രശാന്തിയെയും ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. മാടിപ്പക്കത്തെ വീട്ടിലെ കിടപ്പുമുറിയിലാണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 
 
അമ്മ ലളിതയുമായി സാരഥി വളരെ അടുപ്പത്തിലായിരുന്നു. 2017 നവംബറിലാണ് ലളിത മരിച്ചത്. എന്നാൽ, അമ്മയുടെ മരണവാർത്തയുണ്ടാക്കിയ ആഘാതത്തിൽനിന്ന് കരകയറാൻ സാരഥിയ്ക്ക് കഴിഞ്ഞിരുന്നില്ല. അയാൾ പതുക്കെ വിഷാദ രോഗിയായി മാറി.  സാരഥിയെ വിഷാദത്തിൽനിന്ന് കറക്കയറ്റുന്നതിനായി സഹോദരൻ മണിബാലൻ സാരഥിയെ വിവാഹം കഴിപ്പിച്ചു. 2018ലാണ് പ്രശാന്തിയെ സാരഥി വിവാഹം കഴിക്കുന്നത്. അനാഥാലയത്തിൽ ജനിച്ചുവളർന്ന യുവതിയാണ് പ്രശാന്തി. എന്നാൽ, വിവാഹിതനായിട്ടും സാരഥിയുടെ വിഷാദത്തിനോ ദുഃഖത്തിനോ ഒരു കുറവും ഉണ്ടായില്ല. 

സാരഥിയുടെ വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം മണിബാലനും കുടുംബവും താമസം മാറി. വീടിനടുത്ത് കോവിലമ്പക്കം എന്ന് സ്ഥലത്ത് വാടകയ്ക്ക് വീടെടുത്താണ് മണിബാലൻ താമസം മാറിയത്. അമ്മയുടെ വേർപാടിനൊപ്പം സഹോദരൻ താമസം മാറിയതും സാരഥിയെ കൂടുതൽ വിഷാദത്തിലാക്കി. 

സംഭവം നടന്ന ദിവസം സാരഥിയെ മണിബാലൻ കുറെ തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പീന്നീട് പന്തികേട് തോന്നിയ മണിബാലൻ സാരഥിയുടെ വീട്ടിലെത്തി. അപ്പോഴാണ് സാരഥിയെയും പ്രശാന്തിയെയും കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തുടർന്ന് മണിബാലൻ വിവരം പൊലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹങ്ങൾ കണ്ടെടുക്കുകയും പോസ്റ്റുമോർട്ടത്തിനായി ച്രോംപറ്റ് സർക്കാർ ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു. സ്ഥലത്തുനിന്ന് പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. അമ്മയുടെ ഓർമ്മകളിൽനിന്ന് പുറത്ത് വരാൻ കഴിയാത്തതിനെ തുടർന്നാണ് ആത്മഹത്യയ്ക്കൊരുങ്ങിയതെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. 
 
അമ്മയുടെ വേർപാടിൽ മനംനൊന്തിരിക്കുന്ന ഭർത്താവിന്റെ സ്വഭാവത്തിൽ പ്രശാന്തിയും ഏറെ അസ്വസ്ഥയായിരുന്നു. സാരഥിയുടെ മരണത്തോടെ താൻ ഒറ്റപ്പെടും എന്ന ചിന്തയാണ് നാല് മാസം ഗർഭിണിയായ പ്രശാന്തിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്. എന്നാൽ,  ആത്മഹത്യ ചെയ്യണോ വേണ്ടയേ എന്ന ആശങ്കയിലായിരുന്നതായി ദമ്പതികളെന്ന് സ്ഥലത്തുനിന്ന് കണ്ടെടുത്ത് കടലാസ് കഷണങ്ങളിൽനിന്ന് വ്യക്തമാകുന്നതായി പൊലീസ് പറഞ്ഞു. അത്മഹത്യ ചെയ്യണോ വേണ്ടയെ എന്ന് എഴുതിയ കടലാസ് കഷണങ്ങളാണ് വീടിനുള്ളിൽനിന്ന് പൊലീസ് കണ്ടെടുത്തത്. ‌‌‌‌‌സംഭവത്തിൽ‌ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരുകയാണെന്നും മാടിപ്പക്കം പൊലീസ് പറഞ്ഞു. 

click me!