ഗോരക്ഷകർ കുറ്റക്കാരെന്ന് ആദ്യമായി കോടതി വിധി

By Web DeskFirst Published Mar 16, 2018, 7:53 PM IST
Highlights
  • ഗോരക്ഷകർ കുറ്റക്കാരെന്ന് ആദ്യമായി കോടതി വിധി
  • ബിജെപി പ്രദേശിക നേതാവ് ഉൾപ്പടെ കേസില്‍ കുറ്റക്കാരെന്നാണ് കണ്ടെത്തല്‍


ജാർഖണ്ഡ്: ഗോരക്ഷകർ കുറ്റക്കാരെന്ന് ആദ്യമായി കോടതി വിധി. ജാർഖണ്ഡിൽ ബീഫ് കൈയിൽ കരുതിയെന്ന് ആരോപിച്ച് 29 കാരനായ യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി. ജാർഖണ്ഡ് കോടതിയാണ് 11 ഗോരക്ഷകർ കുറ്റക്കാരെന്ന് വിധിച്ചത്. ബിജെപി പ്രദേശിക നേതാവ് ഉൾപ്പടെ കേസില്‍ കുറ്റക്കാരെന്നാണ് കണ്ടെത്തല്‍.  ബീഫ് കൈയിൽ കരുതിയെന്ന് ആരോപിച്ച് 29 കാരനായ യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി.  11 പ്രതികളില്‍ മൂന്നുപേര്‍ക്കെതിരെ ഗൂഢാലോചനാക്കുറ്റവും തെളിഞ്ഞതായി കോടതിവിശദമാക്കി.

പ്രതികളുടെ ശിക്ഷ അടുത്ത ചൊവ്വാഴ്ച വിധിക്കും. റാംഗഡിലെ ബിജെപി പ്രാദേശിക നേതാവ് നിത്യാനന്ദ് മഹാതോ അടക്കമാണ് പ്രതിപ്പട്ടികയിലുളളത്. കഴിഞ്ഞ ജൂണ്‍ 29നാണ് റാംഗഡ് സ്വദേശി അലിമുദീനെ ഗോസംരക്ഷകര്‍ മര്‍ദിച്ചുകൊന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോരക്ഷകരെ തള്ളപ്പറഞ്ഞ ദിവസം തന്നെ നടന്ന കൊലപാതകം ദേശീയതലത്തില്‍ വന്‍ ചർച്ചയായിരുന്നു.

click me!