രഹ്‍ന ഫാത്തിമയെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന അപേക്ഷയിൽ വിധി ഇന്ന്

By Web TeamFirst Published Nov 30, 2018, 6:51 AM IST
Highlights

ആക്ടിവിസ്റ്റും നടിയുമായ രഹ്‍ന ഫാത്തിമയെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന അപേക്ഷയിൽ പത്തനംതിട്ട ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ റിമാൻഡിലായ രഹ്‍നയെ തുടരന്വേഷണത്തിനും തെളിവെടുപ്പിനുമായി മൂന്നു ദിവസത്തേയ്‍ക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. ചൊവ്വാഴ്ചയാണ് രഹ്‍ന ഫാത്തിമയെ കൊച്ചിയിൽ നിന്ന് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലാണ് രഹ്‍ന ഫാത്തിമ.

click me!