
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി സീല്‍ ചെയ്ത കവറില്‍ ആയിരുന്നില്ല അതുകൊണ്ടുതന്നെ അതില്‍ കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്നും ദിലീപ് ഹൈക്കോടതിയില്‍ സൂചിപ്പിച്ചു.
പൊലീസിന്‍റെ കൈവശം ആവശ്യത്തില്‍ അധികം കോപ്പികള്‍ ഉണ്ടെന്നും ദിലീപ് കോടതിയിയില്‍ അറിയിച്ചു. അതേസമയം കേസില്‍ ഏതൊക്കെ രേഖകള്‍ പ്രതി ഭാഗത്തിന് നല്‍കാനാവുമെന്ന പട്ടിക പ്രോസിക്യൂഷന്‍ നല്‍കണമെന്ന് കോടതി പറഞ്ഞു.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് ഏപ്രില്‍ 11ന് പരിഗണിക്കും. സുനില്‍, മാര്‍ട്ടിന്‍ എന്നിവരുടെ ജാമ്യാപേക്ഷയിലും കോടതി 11ന് ഉത്തരവ് പറയും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam