റണ്‍വേയില്‍ പശു; രണ്ട് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

Published : Jan 11, 2018, 05:03 PM ISTUpdated : Oct 04, 2018, 05:49 PM IST
റണ്‍വേയില്‍ പശു; രണ്ട് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

Synopsis

ദില്ലി: റോഡുകളില്‍ പശുക്കള്‍ ഗതാഗതം മുടക്കുന്നത് ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിലും ചില നഗരങ്ങളിലെയും സ്ഥിരം കാഴ്ചയാണ്. എന്നാല്‍ വിമാനങ്ങള്‍ക്കും രക്ഷയില്ലെന്നാണ് പുതിയ വാര്‍ത്തകള്‍. വ്യാഴാഴ്ച രാവിലെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ വഴി തിരിച്ച് വിടാന്‍ കാരണവും ഒരു പശുവായിരുന്നു. ഗള്‍ഫില്‍ നിന്ന് വന്ന ഒരു അന്താരാഷ്‌ട്ര യാത്രാ വിമാനവും മറ്റൊരു ചരക്ക് വിമാനവുമാണ് അഹമ്മദാബാദില്‍ ലാന്റ് ചെയ്യാനാവാതെ മുംബൈയിലേക്ക് തിരിച്ചുവിട്ടത്. വാര്‍ത്ത എയര്‍പോര്‍ട്ട് അതോരിറ്റിയും സ്ഥിരീകരിച്ചു. കാര്‍ഗോ സോണിലൂടെ ഒരു പശു റണ്‍വേയില്‍ കയറിയെന്നും എന്നാല്‍ പ്രശ്നം ഉടനെ പരിഹരിച്ചുവെന്നും എയര്‍പോര്‍ട്ട് അതോരിറ്റി ചെയര്‍മാന്‍ ഗുരുപ്രസാദ് മോഹപത്ര പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മറ്റത്തൂരിലെ അട്ടിമറി; 'ബിജെപിയുമായി നേരത്തെ തന്നെ ടിഎം ചന്ദ്രൻ ഡീലുണ്ടാക്കി, പിന്തുണ തേടി തന്നെയും സമീപിച്ചെങ്കിലും നിരസിച്ചെന്ന് കെആര്‍ ഔസേപ്പ്
പുല്ലൂർ പെരിയ പഞ്ചായത്തിൽ നാടകീയതക്കൊടുവിൽ തീരുമാനം; നറുക്കെടുപ്പിൽ എൽഡിഎഫ്, ഡോ. സി കെ സബിത പ്രസിഡന്‍റ്