ബീഫിന്‍റെ പേരില്‍ കൊല: ബിജെപി നേതാവ് ഉള്‍പ്പെടെ 11പേര്‍ക്ക് ജീവപര്യന്തം

By Web DeskFirst Published Mar 21, 2018, 5:13 PM IST
Highlights

ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് അലുമുദ്ദീനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ

ഝാര്‍ഖണ്ഡ്: ഗോസംരക്ഷകര്‍ക്ക് ശിക്ഷ. ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് അലുമുദ്ദീനെ  കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവുള്‍പ്പെടെ 11 പേര്‍ക്ക് ജീവപര്യന്തം. ബിജെപി പ്രാദേശിക നേതാവ് നിത്യാനന്ദ് മഹാതോ അടക്കമുള്ളവര്‍ക്കാണ്   രാംഗഢ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

രാജ്യത്ത് ആദ്യമായാണ് ഗോരക്ഷകര്‍ക്ക് കോടതി ശിക്ഷ വിധിക്കുന്നത്. പതിനൊന്ന് പേരില്‍ മൂന്ന് പേര്‍ക്കെതിരെ ഗൂഢാലോചന കുറ്റം സംശയാതീതമായി കോടതി കണ്ടെത്തി.

 കഴിഞ്ഞ വര്‍ഷം ജൂണ്‍ 29 ന് ആണ് രംഗഡില്‍ അലുമുദ്ദീനെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. 200 കിലോ ഇറച്ചിയുമായി വാനില്‍ പോകുന്നതിനിടെ ആക്രമി സംഘം വാന്‍ തീവെച്ച് നശിപ്പിക്കുകയായിരുന്നു. പോലീസ് എത്തി അലുമുദ്ദീനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

click me!