
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ കടുത്ത നിലപാടുമായി സിപിഐ. തങ്ങളുടെ ആവശ്യത്തിൽ തീരുമാനമുണ്ടാക്കാതെ പാർലമെൻററി പാർട്ടിയോഗം വിളിക്കരുതെന്ന് സിപിഐ ആവശ്യപ്പെട്ടു.പദവി കിട്ടിയില്ലെങ്കിൽ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരുമെന്ന് സിപിഐ നേതൃത്വം സൂചന നൽകുമ്പോഴും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സിപിഎം.
സിപിഎമ്മിന് 26, സിപിഐ ക്ക് 8 ആർജെഡി ഒന്ന്.ആകെ 35 എംഎൽഎമാർ. സമീപകാലത്തെ ഏറ്റവും ശുഷ്കമായ പ്രതിപക്ഷ നിര. സിപിഐ ക്ക് എൽഡിഎഫിനകത്ത് മാന്യമായൊരു പദവി കിട്ടണം.കെ രാജനെ പ്രതിപക്ഷ ഉപനേതാവാക്കണം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആദ്യയോഗം മുതലുള്ള ആവശ്യമാണ്.പക്ഷേ സിപിഎം ഇത് വരെ കേട്ട ഭാവം നടിച്ചിട്ടില്ല. മാത്രമല്ല ഇത്തരമാവശ്യങ്ങളൊന്നും പരിഗണിക്കേണ്ടെന്ന നിലപാടിലുമാണ് സിപിഎം. എൽഡിഎഫിനകത്ത് ആവശ്യപ്പെടേണ്ട കാര്യം ബിനോയ് വിശ്വം പരസ്യമായി പറഞ്ഞതിനെ കൺവീനർ തന്നെ നേരത്തേ തള്ളിപ്പറഞ്ഞിരുന്നു. പിന്നീട് സിപിഎം യോഗങ്ങളിലൊന്നും ഇത് ചർച്ചയായതുമില്ല. ഇതിനിടയിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ പാർലമെൻററി പാർട്ടി യോഗം വിളിക്കരുതെന്ന് സിപിഐ ആവശ്യപ്പെട്ടത്
കെഎൻ ബാലഗോപാലാണ് ഇപ്പോൾ പ്രതിപക്ഷ നിരയിലെ രണ്ടാമനായിരിക്കുുന്നത്.ആദ്യ അടിയന്തര പ്രമേയം ഇന്നവതരിപ്പിച്ചതും ബാലഗോപാൽ.പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത കാര്യം പോലും സിപിഐയോട് ചർച്ച ചെയ്തിരുന്നില്ല. ഇത്ര ദിവസമായിട്ടും എഡിഎഫ് പാർലമെൻററി പാർട്ടിയോഗം ചേർന്നിട്ടില്ല. നന്ദിപ്രമേയ ചർച്ചക്ക് മുൻപെങ്കിലും യോഗം ചേരണമെങ്കിൽ ഇതിൽ തീരുമാനം വേണം.പിഎം ശ്രീ അടക്കം വിഷയങ്ങളിൽ സിപിഐ ഉന്നയിച്ച ആവശ്യങ്ങൾ വിവാദമുണ്ടാക്കിയിരുന്നു.അന്ന് മുതലേ സിപിഎം സിപിഐ ബന്ധം അത്ര സുഖകരമല്ല.കനത്ത തോൽവിക്ക് ശേഷം ഇത്തരം ആവശ്യങ്ങളൊന്നും പരിഗണിക്കേണ്ടെന്ന നിലപാടാണ് സിപിഎമ്മിന്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam