
തിരുവനന്തപുരം: സിപിഐ സംസ്ഥാനകൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം. ശബരിമല വിധി നടപ്പാക്കാൻ മുഖ്യമന്ത്രി അനാവശ്യതിടുക്കം കാട്ടിയെന്ന് യോഗം വിലയിരുത്തി. ആദ്യഘട്ടത്തിൽ കൂടിയാലോചനകൾ ഉണ്ടായില്ലെന്നും അഭിപ്രായം ഉയർന്നു.
ശബരിമലയിൽ ആക്ടിവിസ്റ്റുകൾ കയറിയത് സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്റെയും ദേവസ്വം മന്ത്രിയുടെയും പ്രസ്താവനകൾ ആശയക്കുഴപ്പമുണ്ടാക്കിയെന്നും സന്നിധാനത്ത് വനിതാ പൊലീസുകാരെ വിന്യസിക്കുമെന്ന ഡിജിപിയുടെ പ്രസ്താവന അനവസരത്തിലുള്ളതായിരുന്നുവെന്നും യോഗത്തിൽ വിമർശനമുയർന്നു.
Read More: ആക്ടിവിസ്റ്റുകള്‍ക്ക് പ്രകടനം നടത്താനുള്ള സ്ഥലമല്ല ശബരിമല; നിലപാട് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി
എന്നാല്‍ സംസ്ഥാന കൗണ്‍സിലിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍, സര്‍ക്കാരിന് സിപിഎെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പിന്തുണ അറിയിച്ചു. സർക്കാരിന് പൂർണ പിന്തുണ നൽകേണ്ട സമയമാണിത്. വ്യാകരണ പിശക് നോക്കേണ്ട സമയമല്ല ഇത്. ദീർഘകാല അടിസ്ഥാനത്തിൽ ശബരിമലയിൽ മുന്നണിയെടുക്കുന്ന തീരുമാനം ഗുണം ചെയ്യുമെന്നും കാനം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam