കൊല്ലം ജില്ലാ സെക്രട്ടറിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ എക്സിക്യൂട്ടീവ്

By Web TeamFirst Published Feb 4, 2019, 8:16 PM IST
Highlights

കൊല്ലം ജില്ലാ സെക്രട്ടറിയെ മാറ്റണമെന്ന നിലപാടിലുറച്ച് സി പി ഐ എക്സിക്യൂട്ടീവ്. അനിരുദ്ധനെ മാറ്റാൻ ചേർന്ന യോഗത്തിലുണ്ടായ സംഭവങ്ങൾ വിഭാഗീയതയുടെ ഭാഗമെന്ന് എക്സിക്യൂട്ടീവ്. പുതിയ ജില്ലാ സെക്രട്ടറിയുടെ കാര്യത്തിൽ ജില്ലാ കൗൺസിൽ തീരുമാനമെടുക്കും. 

കൊല്ലം: സിപിഐയുടെ കൊല്ലം ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധനെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ എക്സിക്യൂട്ടീവ്. കഴിഞ്ഞ തവണ എൻ അനിരുദ്ധനെ മാറ്റാൻ എടുത്ത തീരുമാനം കൊല്ലം ജില്ലാ കമ്മറ്റി അംഗീകരിക്കാതിരുന്നത് കടുത്ത വിഭാഗീയതയുടെ ഭാഗമാണെന്ന് ഇന്ന് ചേർന്ന സംസ്ഥാ എക്സിക്യൂട്ടീവ് വിലയിരുത്തി. 

കൊല്ലത്തുനിന്നുള്ള സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ്  ബാബുവിന് എതിരെ രൂക്ഷവിമർശനം യോഗത്തിൽ ഉയർന്നു എന്നാണ് വിവരം.  പുതിയ സെക്രട്ടറിയെ സംസ്ഥന കൗൺസിൽ നിർദ്ദേശിക്കില്ല. എന്നാൽ ഇതുസംബന്ധിച്ച തീരുമാനം ഉടൻ എടുക്കണമെന്നും സംസ്ഥാന കൗൺസിൽ നിർദ്ദേശിച്ചു.
 

click me!