
തിരുവനന്തപുരം:സമ്മേളനകാലത്ത് സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കും. ബിനോയ് വിശ്വത്തെ വിമർശിച്ച് അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളുടെ ശബ്ദരേഖ പുറത്തുവന്നത് വിവാദമായതോടെ ഖേദപ്രകടനവുമായി സിപിഐ നേതാക്കൾ രംഗത്ത് .കമല സദാനന്ദനും കെഎം ദിനാകരനുമാണ് ബിനോയ് വിശ്വത്തോട് ഖേദം പ്രകടിപ്പിച്ചത് .വിവാദത്തോട് ബിനോയ് വിശ്വം പ്രതികരിച്ചിട്ടില്ല
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ നടപടികളിലും നിലപാടുകളിലും കടുത്ത അതൃപ്തിയാണ് സംസ്ഥാന നേതാക്കളുടെ സംഭാഷണത്തിലുണ്ടായിരുന്നത്.. സംസ്ഥാന നിർവ്വാഹക സമിതി അംഗം കമലാ സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെഎം ദിനകരനുമാണ് വിമർശനം ഉന്നയിച്ചത്. പറവൂര്‍ മേഖലയിലെ വിഭാഗീയതയുടെ ബാക്കി എന്ന നിലയിൽ പുറത്ത് വന്ന ശബ്ദരേഖ സംസ്ഥാന നേതൃത്വം കാണുന്നതും വളരെ ഗൗരവത്തോടെയാണ്. സംസ്ഥാന നേതൃത്വത്തിലെ ശാക്തിക ചേരിയിൽ ബിനോയ് പക്ഷ നേതാവായ കമലാ സദാനന്ദൻ തന്നെ കടുത്ത വിമര്‍ശനം ഉന്നയിച്ചതിൽ സെക്രട്ടറിക്ക് അവിശ്വസനീയതയാണ്
വിഭാഗീയത വച്ചുപൊറുപ്പിക്കില്ലെന്നും ഔദ്യോഗിക പാനലിനെതിരെ മത്സര സാധ്യത ഉണ്ടായാൽ സമ്മളനം തന്നെ സസ്പെന്റ് ചെയ്യുമെന്നും അടക്കം കടുത്ത നിലപാടുകളുമായാണ് സംസ്ഥാന സെക്രട്ടറി മുന്നോട്ട് പോകുന്നത്. പിണറായിക്ക് വഴങ്ങുന്നെന്നും തീരുമാനങ്ങൾക്ക് ആര്‍ജ്ജവമില്ലെന്നുമുള്ള വിമര്‍ശനം താഴേ തട്ടിൽ സമ്മേളന കാലത്ത് സജീവമായിരുന്നു, മണ്ഡല സമ്മേളനങ്ങൾ തീര്‍ത്ത് ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ ജില്ലാ സമ്മേളന നടപടികരളിലേക്ക് കടക്കുന്നതിനിടെയാണ് പാര്‍ട്ടിക്കകത്തെ കല്ലുകടി പരസ്യമാകുന്നത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam