വനിതാ മതില്‍: വിഎസിന്‍റെ എതിര്‍പ്പ് കേന്ദ്ര കമ്മിറ്റി തള്ളി

Published : Dec 16, 2018, 10:47 PM ISTUpdated : Dec 16, 2018, 10:50 PM IST
വനിതാ മതില്‍: വിഎസിന്‍റെ എതിര്‍പ്പ് കേന്ദ്ര കമ്മിറ്റി തള്ളി

Synopsis

നേരത്തെ, ഹിന്ദുത്വവാദികളുടെ ആചാരങ്ങൾ പകർത്തലല്ല വർഗസമരമെന്ന് വി എസ് അച്യുതാനന്ദന്‍ വനിതാ മതിലിനെ എതിര്‍ത്ത് പറഞ്ഞിരുന്നു

ദില്ലി: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍ രേഖപ്പെടുത്തിയ എതിര്‍പ്പ് സിപിഎം കേന്ദ്ര കമ്മിറ്റി തള്ളി. വര്‍ഗ സമരമല്ലെങ്കിലും വര്‍ഗീയതയ്ക്കെതിരെയുള്ള സമരമാണ് വനിതാ മതിലെന്നും കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി.

നേരത്തെ, ഹിന്ദുത്വവാദികളുടെ ആചാരങ്ങൾ പകർത്തലല്ല വർഗസമരമെന്ന് വി എസ് അച്യുതാനന്ദന്‍ വനിതാ മതിലിനെ എതിര്‍ത്ത് പറഞ്ഞിരുന്നു. ജാതി സംഘടനകൾക്കൊപ്പമുള്ള വർഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ലെന്നും വി എസ് വ്യക്തമാക്കി.

ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ തീര്‍ക്കുക. നവോത്ഥാന പാരമ്പര്യമുള്ള സംഘനടകളുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ടാണ് വനിതാ മതിൽ തീർക്കുന്നത്. 

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം