
കാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ സഖ്യങ്ങളും ധാരണകളും തീരുമാനിക്കുന്നത് സംസ്ഥാന തലത്തിലായിരിക്കുമെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഒരോ സംസ്ഥാനത്തെയും രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ചായിരിക്കും തന്ത്രങ്ങൾ തീരുമാനിക്കുക. ബിജെപിയെ തോൽപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെയും ബിജെപിയെയും തോൽപിക്കുകയാണ് സിപിഎം ലക്ഷ്യം. എന്നാൽ സിപിഎമ്മും കോൺഗ്രസും അഖിലേന്ത്യ തലത്തിൽ സഖ്യത്തിലാണെന്ന് അതിന് അർത്ഥമില്ല. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണെന്നും അതിനാൽ തന്നെ കോൺഗ്രസ്- സിപിഎം സഖ്യമെന്ന ബിജെപിയുടെ പ്രചരണം കേരളത്തിൽ വിലപ്പോവില്ലെന്നും സീതാറം യെച്ചൂരി പറഞ്ഞു.
കേരളത്തിൽ കോൺഗ്രസും സിപിഎമ്മുമാണ് പരസ്പരം മത്സരിക്കുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ ബിജെപി ഒരു ശക്തിയേ അല്ലെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു. എൽഡിഎഫിന്‍റെ കേരള സംരക്ഷണ യാത്രയുടെ വടക്കൻ കേരളത്തിലെ പര്യടനത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam