സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

Web Desk |  
Published : Jan 09, 2017, 01:47 AM ISTUpdated : Oct 04, 2018, 07:48 PM IST
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

Synopsis

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇന്നലെ സമാപിച്ച കേന്ദ്ര കമ്മറ്റി യോഗ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് അതിന്മേലുള്ള ചര്‍ച്ചയാണ് പ്രധാന അജണ്ട. വി എസ് അച്യുതാനന്ദന് താക്കീത് നല്‍കിയതും  അദ്ദേഹത്തെ സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവ് ആക്കിയതും അടക്കമുള്ള വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. ഒപ്പം പിബി കമ്മിഷന്‍ റിപ്പോര്‍ട്ടും സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്യും. വി എസിനെതിരെ കടുത്ത നടപടി വേണമെന്ന് കേന്ദ്രകമ്മറ്റി യോഗത്തില്‍ കേരള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സെക്രട്ടേറിയറ്റ് ചേരുമ്പോഴും ഈ അഭിപ്രായം അവര്‍ പങ്കുവയ്ക്കാനിടയുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി സംസ്ഥാന സമിതിയും ചേരും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പ്രിയദർശിനി' അധിക്ഷേപ പരാമർശം; ഗതാഗത മന്ത്രി സി പി ജോണിനെതിരെ പിണറായി വിജയൻ, 'നിലപാട് നിന്ദ്യവും അവഹേളനപരവും'
38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി ഒരു ദിവസം മാത്രം