ലൈംഗിക അതിക്രമത്തിന് ഇരയായ 16 വയസുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി. ജസ്റ്റിസ് ഹരിശങ്കർ വി മേനോന്റേതാണ് ഉത്തരവ്
കൊച്ചി: ലൈംഗിക അതിക്രമത്തിന് ഇരയായ 16 വയസുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി. ജസ്റ്റിസ് ഹരിശങ്കർ വി മേനോന്റേതാണ് ഉത്തരവ്. 27 ആഴ്ചയായ ഗർഭമലസിപ്പിക്കാനാണ് കോടതി അനുമതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി. പെൺകുട്ടിയുടെ അമ്മയാണ് ഗർഭം അലസിപ്പിക്കാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. പെൺകുട്ടിയുടെ പ്രായവും സാമൂഹികാന്തരീക്ഷവും കണക്കിലെടുത്തു ഗർഭം അലസിപ്പിക്കാമെന്നു കോടതി നിർദേശ പ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു.










