വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; സിപിഎം നേതാവ് അറസ്റ്റില്‍

Published : Oct 02, 2018, 10:38 PM IST
വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; സിപിഎം നേതാവ് അറസ്റ്റില്‍

Synopsis

കോട്ടോപ്പാടം സ്വദേശിയായ വീട്ടമ്മയാണ് ഡി.വൈ.എഫ്.ഐ. കോട്ടോപ്പാടം മേഖല ജോയിൻ സെക്രട്ടറിയായ വിജീഷ് ലൈംഗികമായി പീഡിപ്പിച്ചതായി തിങ്കളാഴ്ച നാട്ടുകൽ പോലീസിൽ പരാതി നൽകിയത്.  ഒരു വർഷം മുൻപ് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ നവ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നു ഭീക്ഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. 

പാലക്കാട്: പാലക്കാട് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ. പാലക്കാട് കൊടക്കാട് ബ്രാഞ്ച് സെക്രട്ടറി വിജീഷിനെനെയാണ് നാട്ടുകൽ പോലീസ് അറസ്റ്റു ചെയ്തത്. പികെ ശശി എംഎൽഎയ്ക്കെതിരായ പീഡന ആരോപണത്തിനു പിന്നാലെ പാലക്കാട് പാർട്ടിയെ വെട്ടിലാക്കി വീണ്ടും ലൈംഗിക ആരോപണ ഉയര്‍ന്നിരിക്കുകയാണ്. 

കോട്ടോപ്പാടം സ്വദേശിയായ വീട്ടമ്മയാണ് ഡി.വൈ.എഫ്.ഐ. കോട്ടോപ്പാടം മേഖല ജോയിൻ സെക്രട്ടറിയായ വിജീഷ് ലൈംഗികമായി പീഡിപ്പിച്ചതായി തിങ്കളാഴ്ച നാട്ടുകൽ പോലീസിൽ പരാതി നൽകിയത്. 
ഒരു വർഷം മുൻപ് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ നവ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നു ഭീക്ഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. 

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പരാതി പൂഴ്ത്തി വയ്ക്കാൻ ശ്രമിച്ചെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ നേതാവിന്‍റെ ഡ്രൈവറാണ് ഇയാൾ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ