തൃശ്ശൂർ ജില്ലയ്ക്ക് മുന്നറിയിപ്പ്; എച്ച്1എന്‍1 ബാധയ്ക്കെതിരെ കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പ്

By Web TeamFirst Published Oct 2, 2018, 8:14 PM IST
Highlights

തൃശ്ശൂർ ജില്ലയിൽ എച്ച്1എന്‍1 ബാധ പടരാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ജില്ലയിൽ ഈ വർഷം മാത്രം 11 പേർക്ക് രോഗ ബാധയുണ്ടായതായി അധികൃതർ അറിയിച്ചു. വായുവിലൂടെ പകരുന്ന രോഗമായതിനാൽ വ്യക്തി ശുചിത്വം പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദേശം.

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ എച്ച്1എന്‍1 ബാധ പടരാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ജില്ലയിൽ ഈ വർഷം മാത്രം 11 പേർക്ക് രോഗ ബാധയുണ്ടായതായി അധികൃതർ അറിയിച്ചു. വായുവിലൂടെ പകരുന്ന രോഗമായതിനാൽ വ്യക്തി ശുചിത്വം പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദേശം.

കഴിഞ്ഞ വർഷം ജില്ലയിൽ ഒരൊറ്റ എച്ച്1എന്‍1 കേസ് പോലും തൃശ്ശൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ മാത്രം റിപ്പോർട്ട് ചെയ്തത് 11 കേസുകൾ. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾ രോഗം പടരാൻ സാധ്യതയുള്ള സമയമാണെന്നും  ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

ഇൻഫ്ലൂവെൻസ എ വിഭാഗത്തിൽപ്പെട്ട വൈറസാണ് എച്ച്1എന്‍1 രോഗം പടർത്തുന്നത്.  വ്യക്തി ശുചിത്വം പാലിക്കുകയാണ് പ്രതിരോധിക്കാനുള്ള മാർഗ്ഗം. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുന്പോൾ ടവ്വൽ ഉപയോഗിക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകണം. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കാണണമെന്നും അധികൃതർ നിർദേശിയ്ക്കുന്നു.
 

click me!