രേണു രാജ് ഐഎഎസ്സിനെതിരെ അധിക്ഷേപം: എസ് രാജേന്ദ്രൻ എംഎൽഎയോട് സിപിഎം വിശദീകരണം തേടി

By Web TeamFirst Published Feb 10, 2019, 8:50 PM IST
Highlights

സ്ത്രീകളോട് മോശമായി സംസാരിക്കുന്നത് സിപിഎം രീതിയല്ല. അതിനാൽ എംഎൽഎയോട് വിശദീകരണം തേടിയെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ.

ഇടുക്കി: ദേവികുളം സബ് കളക്ടർ രേണു രാജ് ഐഎഎസ്സിനെതിരെ മോശം പരാമർശം നടത്തിയ എസ് രാജേന്ദ്രൻ എംഎൽഎയോട് വിശദീകരണം തേടിയെന്ന് സിപിഎം. സ്ത്രീകളോട് മോശമായി സംസാരിക്കുന്നത് സിപിഎം രീതിയല്ല. അതിനാൽ എംഎൽഎയോട് വിശദീകരണം തേടിയെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിൽ പറഞ്ഞു.

വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ പാർട്ടി നാളെ ഈ വിഷയം ചർച്ച ചെയ്യുകയും തുടർനടപടികൾ എന്തു വേണമെന്ന് തീരുമാനിക്കുകയും ചെയ്യുമെന്നും കെ കെ ജയചന്ദ്രൻ വ്യക്തമാക്കി. സ്ത്രീകളോട് മോശം പരാമർശം നടത്തരുതെന്ന കൃത്യമായ നിലപാട് പാർട്ടിക്കുണ്ട്.

അവിടെ നിർമാണപ്രവർത്തനം നടത്തുന്നത് പരിശോധിക്കാനായി വന്നപ്പോൾ രേണു രാജടക്കമുള്ള ഉദ്യോഗസ്ഥരെ ഓടിച്ചു വിട്ടത് കോൺഗ്രസുകാരാണ്. ഡിസിസി പ്രസിഡന്‍റും സ്ഥലം പഞ്ചായത്ത് പ്രസിഡന്‍റുമായ കറുപ്പസ്വാമിയുടെ നേതൃത്വത്തിൽ കോൺഗ്രസുകാരാണ് ആദ്യം അവരെ തടഞ്ഞതും തിരിച്ചയച്ചതുമെന്നും കെ കെ ജയചന്ദ്രൻ ആരോപിച്ചു.

ഇതിനെല്ലാം ശേഷമാണ് എംഎൽഎ അവിടെ വരുന്നത്. അവിടെ എംഎൽഎ ഇടപെടേണ്ട കാര്യമുണ്ടോ എന്ന് തന്നെ പാർട്ടിക്ക് സംശയമുണ്ട്. അതിനാലാണ് വിശദീകരണം തേടുന്നതെന്നും കെ കെ ജയചന്ദ്രൻ വ്യക്തമാക്കി. കോൺഗ്രസുകാരുടെ പ്രശ്നത്തിൽ എന്തിനാണ് എംഎൽഎ ഇടപെട്ടതെന്ന് നേതൃത്വം പരിശോധിക്കുമെന്നും ജയചന്ദ്രൻ വ്യക്തമാക്കി.

പഞ്ചായത്ത് നടത്തുന്ന നിർമാണപ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്‍റെ എൻഒസി വേണ്ടെന്ന എംഎൽഎയുടെ നിലപാട് പാർട്ടിക്കില്ല. പരിസ്ഥിതിലോല മേഖലയിൽ വേറെ നി‍ർമാണപ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്‍റെ അനുമതി വേണമെന്ന് ഹൈക്കോടതി ഉത്തരവ് ലംഘിച്ചത് കോൺഗ്രസ്സുകാരാണ്. അതിൽ സിപിഎമ്മിന് മറുപടി പറയേണ്ടതില്ലെന്നാണ് ജയചന്ദ്രന്‍റെ ന്യായീകരണം.

കെ കെ ജയചന്ദ്രന്‍റെ പ്രതികരണം ചുവടെ:

click me!