മൂസയുടെ മൃതദേഹം ദഹിപ്പിക്കുന്നതാണ് ഉചിതമെന്ന് ആരോഗ്യവകുപ്പ്

Web Desk |  
Published : May 24, 2018, 11:55 AM ISTUpdated : Jun 29, 2018, 04:03 PM IST
മൂസയുടെ മൃതദേഹം ദഹിപ്പിക്കുന്നതാണ് ഉചിതമെന്ന് ആരോഗ്യവകുപ്പ്

Synopsis

നിപ വൈറസ് ബാധിച്ച് മരിച്ച ചങ്ങോരത്ത് സ്വദേശി മൂസയുടെ മൃതദേഹം ദഹിപ്പിക്കുന്നതാണ് ഉചിതമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് ബുധനാഴ്ച്ച മരിച്ച ചങ്ങോരത്ത് സ്വദേശി മൂസയുടെ മൃതദേഹം ദഹിപ്പിക്കുന്നതാണ് ഉചിതമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മൃതദേഹം മറവ് ചെയ്യണം എന്നാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആഴത്തില്‍ കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യാമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജയശ്രീ അറിയിച്ചു. 

ഇക്കാര്യത്തില്‍ മൂസയുടെ ബന്ധുകളുമായി ചര്‍ച്ചകള്‍ തുടരുകയാണ്. വളരെ ശ്രദ്ധയെടുത്ത് വേണം രോഗബാധ സ്ഥിരീകരിച്ചവരുടെ മൃതദേഹം മറവ് ചെയ്യാന്‍, വൈദ്യുത ശ്മശാനത്തില്‍ വച്ച് ദഹിപ്പിക്കുക എന്നതാണ് ഏറ്റവും മികച്ച മാര്‍ഗ്ഗം. ഇനി മതപരമായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ മൂസയുടെ കുടുംബത്തിന് അത് ബുദ്ധിമുട്ടാണെങ്കില്‍ നല്ല ആഴത്തില്‍ കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യുമെന്ന് ജയശ്രീ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ പരാമർശത്തിൽ സന്തോഷമെന്ന് ആലിന്റെ മുത്തച്ഛൻ; 'മോശം കമന്റിടുന്നവരെ ഓർത്ത് കുടുംബത്തിന് ദുഃഖം'
'25-ന് എല്ലാവരും കാണണം, ഇതാണ് 'റിയൽ കേരള സ്റ്റോറി', ടൗൺഷിപ്പ് ഉദ്ഘാടനത്തിന് ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ