യുവാവിന്‍റെ മൃതദേഹം വെട്ടിനുറുക്കി ബാഗുകളിലാക്കി ഉപേക്ഷിച്ചു

Published : Aug 06, 2017, 11:01 AM ISTUpdated : Oct 05, 2018, 12:22 AM IST
യുവാവിന്‍റെ മൃതദേഹം വെട്ടിനുറുക്കി ബാഗുകളിലാക്കി ഉപേക്ഷിച്ചു

Synopsis

ദില്ലി: മൃതദേഹം വെട്ടിനുറുക്കി ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ദില്ലിയിലെ നജാഫ്ഗഢിലാണ് മനുഷ്യശരീരം വെട്ടിനുറുക്കി ബാഗുകളിലാക്കി വിജനമായ പ്രദേശത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടത്. രാവിലെ സ്ഥലത്തെത്തിയ ശുചീകരണ തൊഴിലാളികളാണ് ഉപേക്ഷിച്ച നിലയിലുള്ള ബാഗുകള്‍ കണ്ടത്.

മൃതദേഹത്തിന്റെ കയ്യില്‍ ചിഹ്നം പതിപ്പിച്ച നിലയിലായിരുന്നു. കൈകാലുകളും ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളും കഷ്ണങ്ങളാക്കിയ നിലയിലായിരുന്നു. ഏകദേശം 35 വയസ്സിനടുത്ത് പ്രായമുള്ളയാളാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് പോലീസ് നിഗമനം. 

ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രഥമിക പരിശോധനയ്ക്ക് ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. കയ്യില്‍ കണ്ട ചിഹ്നം അന്വേഷണത്തെ സഹായിക്കുമെന്നാണ് പോലീസ് കരുതുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാലിലെ മുറിവിനുള്ളിൽ തുന്നിച്ചേർത്ത ചില്ലുമായി അനന്തു വേദന സഹിച്ചത് 5 മാസം; വണ്ടാനം മെഡിക്കൽ കോളേജിനെതിരെ വീണ്ടും പരാതി
നിയമസഭാ തെരഞ്ഞെടുപ്പ്: പലപ്പോഴും സമ്മർദ്ദമുണ്ടായി, എന്നാൽ എല്ലാം ഒഴിവാക്കിയെന്നും വിഎം സുധീരൻ; മത്സരിക്കാനില്ലെന്ന് പ്രഖ്യാപനം