ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ അച്ചടക്ക നടപടി; 30 ദിവസത്തെ സസ്പെൻഷനും 255 യൂറോ പിഴയും

Published : Oct 20, 2026, 05:47 AM IST
Cristiano Ronaldo Faces Disciplinary Action from Portugal, Handed 30-Day Suspension and €255 Fine

Synopsis

പരിശീലകനുമായുള്ള തർക്കത്തെത്തുടർന്ന് ദേശീയ ക്യാംപിൽനിന്ന് ഇറങ്ങിപ്പോയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ 30 ദിവസത്തെ സസ്പെൻഷനും 255 യൂറോ പിഴയും ചുമത്തിയതായി റിപ്പോർട്ട്.

ലിബ്‌സൺ: പരിശീലകനുമായുള്ള തർക്കത്തെത്തുടർന്ന് ദേശീയ ടീമിന്റെ ക്യാംപിൽനിന്ന് ഇറങ്ങിപ്പോയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ അച്ചടക്ക നടപടിയുമായി പോർച്ചുഗൽ. താരത്തിന് 30 ദിവസത്തെ സസ്പെൻഷനും 255 യൂറോ പിഴയും ചുമത്തിയതായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. എന്നാൽ, സെപ്റ്റംബർ 30 മുതൽ മുൻകാല പ്രാബല്യത്തോടെ വിലക്ക് ഏർപ്പെടുത്തിയതിനാൽ അടുത്ത ഫിഫ വിൻഡോയിലെ മത്സരങ്ങൾ റൊണാൾഡോയ്ക്ക് നഷ്ടമാകില്ല. നേഷൻസ് ലീഗിൽ നവംബർ 14ന് ഡെന്മാർക്കിനെതിരെയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം.

റൊണാൾഡോയെ ദേശീയ ടീമിൽ വീണ്ടും ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണോ വിലക്കിന് മുൻകാല പ്രാബല്യം നൽകിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. സെപ്റ്റംബർ 27ന് നോർവേയ്‌ക്കെതിരായ മത്സരത്തിൽ വാംഅപ്പ് ചെയ്തിട്ടും കളത്തിലിറക്കാതിരുന്നതും, ഇക്കാര്യത്തിൽ മാധ്യമങ്ങളോട് വിശദീകരണം നൽകുമെന്ന പരിശീലകൻ ജെസ്യൂസിന്റെ വാക്ക് പാലിക്കാതിരുന്നതുമാണ് 41കാരനായ റൊണാൾഡോയെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതിനു പിന്നാലെയാണ് താരം ദേശീയ ക്യാംപിൽനിന്ന് ഇറങ്ങിപ്പോയത്.

അതേസമയം, സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിനായി കളിക്കുന്ന റൊണാൾഡോയ്ക്ക് പ്രതിദിനം അഞ്ചര ലക്ഷം യൂറോയിൽ അധികമാണ് പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. ദേശീയ ടീമിലെ സംഭവവികാസങ്ങൾക്കിടെ താരത്തിനെതിരെ നടപടി സ്വീകരിച്ച പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനം ഫുട്ബോൾ ലോകത്ത് ശ്രദ്ധ നേടുകയാണ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

3 ദിവസത്തെ സന്ദർശനം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്നെത്തും, ഉച്ചയ്ക്ക് മുംബൈയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചർച്ച
മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ വാദം നാളെ