3 ദിവസത്തെ സന്ദർശനം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്നെത്തും, ഉച്ചയ്ക്ക് മുംബൈയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചർച്ച

Published : Oct 20, 2026, 05:00 AM IST
Marco Rubio

Synopsis

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. മുംബൈയിൽ വെച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം വ്യാപാരം, ഊർജ്ജം, ആഗോള സംഘർഷങ്ങൾ എന്നിവ ചർച്ച ചെയ്യും.

ദില്ലി : യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ചർച്ച നടത്തും. ഉച്ചയ്ക്ക് മുംബൈയിൽ എത്തുന്ന മാർക്കോ റൂബിയോയുമായി വൈകിട്ട് നാല് മണിക്കാവും എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തുക. ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചയാകും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് 100% വരെ അധിക താരിഫ് ഏർപ്പെടുത്താനുള്ള നീക്കം അമേരിക്ക രണ്ടു മാസത്തേക്ക് മരവിപ്പിച്ചിരുന്നു. ഊർജ്ജ രംഗത്തെ സഹകരണം രണ്ട് രാജ്യങ്ങളും ചർച്ച ചെയ്യും. റഷ്യ-യുക്രൈൻ സംഘർഷം, പശ്ചിമേഷ്യൻ സംഘർഷം എന്നിവ പരിഹരിക്കുന്നതിനുള്ള നടപടികളും വിലയിരുത്തും. നാളെ മുംബൈയിൽ നിന്ന് ജാംനഗറിലേക്ക് പോകുന്ന മാർക്കോ റൂബിയോ റിലയൻസിന്റെ റിഫൈനറിയും സന്ദർശിക്കും. യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനും ഇന്ന് മുംബൈയിൽ എത്തുന്നുണ്ട്. യുഎഇ വിദേശകാര്യ മന്ത്രിയുമായും എസ് ജയശങ്കർ പ്രത്യേക കൂടിക്കാഴ്ച നടത്തും. വൈകിട്ട് അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ ഇരുനൂറ്റിയമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായ ചടങ്ങും മുംബൈയിൽ നടക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാഹുൽ ​ഗാന്ധി വിദേശത്ത്, വിമാനത്തിനകത്തെ ദൃശ്യം പുറത്ത്, യാത്രാദൃശ്യം പങ്കുവെച്ച് ബിജെപി അക്കൗണ്ടുകൾ, പോയത് വിയറ്റ്നാമിലേക്കെന്ന് ബിജെപി
'എനിക്ക് വിമാനം കാണണം', പ്രതിശ്രുത വരനെ കൊല്ലാൻ നടത്തിയത് വൻ ആസൂത്രണം; ശുഭ ശങ്കരനാരായണന്റെയും കാമുകന്റെയും ദയാഹർജികൾ തള്ളാൻ ശുപാർശ