പയ്യന്നൂരിലെ പാർട്ടിയുടെ പാരമ്പര്യത്തിന് മുറിവേറ്റു,രക്തസാക്ഷി ഫണ്ട് തട്ടിപ്പ് തോൽവിക്ക് മുഖ്യകാരണം,ഏരിയ കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യം

Published : May 24, 2026, 09:13 AM ISTUpdated : May 24, 2026, 10:00 AM IST
V Kunjikrishnan

Synopsis

വി.കുഞ്ഞികൃഷ്ണനെ പാർട്ടി നേതൃത്വം നിസ്സാരനായി കണ്ടു പ്രാദേശിക നേതാക്കൾ പലരും കുഞ്ഞികൃഷ്ണനെ രഹസ്യമായി സഹായിച്ചു

കണ്ണൂര്‍ :  ക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം പാർട്ടി പുനരന്വേഷിക്കണമെന്ന് സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ ആവശ്യം. നേതാക്കളുടെ ധാർഷ്ട്യമാണ് വലിയ പരാജയത്തിന് കാരണമെന്നും പ്രാദേശിക നേതാക്കൾ പലരും വി കുഞ്ഞികൃഷ്ണനെ രഹസ്യമായി സഹായിച്ചെന്നും യോഗത്തിൽ വിമർശനം ഉയർന്നു. 12 മണിക്കൂറിലധികം നീണ്ട ഏരിയ കമ്മിറ്റി യോഗത്തിൽ നേതാക്കൾക്കിടയിൽ വാക്കേറ്റവും ഉണ്ടായി

പയ്യന്നൂരിൽ പാർട്ടിക്കുണ്ടായിരുന്നത് അമിത ആത്മവിശ്വാസം. വി കുഞ്ഞികൃഷ്ണനെ നിസ്സാരനായി കണ്ടു. രക്തസാക്ഷി ഫണ്ട് തട്ടിയത് ഉൾപ്പെടെ ആരോപണങ്ങൾ ശക്തമായപ്പോൾ നേതാക്കൾ ധിക്കാരത്തോടെ പ്രതികരിച്ചു. വരവ് ചെലവ് കണക്കുകൾ പുറത്തുവിടില്ലെന്ന ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ വാക്കുകൾ തിരിച്ചടിയായി. പിണറായി വിജയന്റെ മൗനവും മടിയിൽ കനമുണ്ടെന്ന തോന്നൽ അണികളിൽ പടരാൻ കാരണമായി. രക്തസാക്ഷി ഫണ്ട് തട്ടിയെന്നറിഞ്ഞാൽ ആരെങ്കിലും പിന്നെ പാർട്ടിക്ക് വോട്ട് ചെയ്യുമോ? പയ്യന്നൂരിലും തളിപ്പറമ്പിലും പ്രശ്നപരിഹാരം കാണാനാകാതെ ജില്ലാ നേതൃത്വം പരാജയപ്പെട്ടു. പ്രാദേശിക നേതാക്കൾ രഹസ്യ വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി വി കുഞ്ഞികൃഷ്ണനെ സഹായിച്ചു. രാമന്തളി ലോക്കൽ സെക്രട്ടറി ഉൾപ്പെടെ പാർട്ടി വോട്ടുകൾ മറിച്ചു. 

ജനങ്ങളുടെ മുഖത്തു നോക്കാൻ പറ്റാത്ത വിധം പാർട്ടി നാണക്കേടിലായെന്നും ഏരിയ കമ്മറ്റി പിരിച്ചുവിടണമെന്നും മൂന്ന് അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗം എ പ്രദീപ്കുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് പയ്യന്നൂരിലെ ഉൾപ്പാർട്ടി പ്രശ്നങ്ങൾ തുറന്ന ചർച്ചയായത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം വി ഡി സതീശൻ എറണാകുളത്ത് പൊതുപരിപാടിയിൽ, ഡിസിസി സ്വീകരണം നൽകും
ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുത്തെന്ന് കോക്ക് റോച്ച് ജനത പാർട്ടി , 22.4 മില്യൺ ഫോളോവേഴ്സ് നിലവിലുണ്ടെന്ന് പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേ