സിഎച്ച്ആര്‍ മേഖലയിലെ ഏലത്തോട്ടങ്ങളില്‍ നിന്നും വന്‍തോതില്‍ മരങ്ങള്‍ മുറിച്ച് കടത്തുന്നു

Published : Jan 22, 2018, 07:30 PM ISTUpdated : Oct 04, 2018, 06:07 PM IST
സിഎച്ച്ആര്‍ മേഖലയിലെ ഏലത്തോട്ടങ്ങളില്‍ നിന്നും വന്‍തോതില്‍ മരങ്ങള്‍ മുറിച്ച് കടത്തുന്നു

Synopsis

ഇടുക്കി: ഹൈറേഞ്ചിലെ സിഎച്ച്ആര്‍ മേഖലയിലെ ഏലത്തോട്ടങ്ങളില്‍ നിന്നും വന്‍മരങ്ങള്‍ മുറിച്ച് കടത്തുന്നു. കൊച്ചി - ധനുഷ്‌കൊടി ദേശീയപാതയോട് ചേര്‍ന്ന് കിടക്കുന്ന ചന്തപ്പാറയില്‍ നിന്നും മുറിച്ച് കടത്തിയത് നൂറ്റി അമ്പത് ഇഞ്ചിലധികം വണ്ണമുള്ള വന്‍ മരം. രാസവസ്തുക്കള്‍ ഉപയോഗിച്ച് മരങ്ങള്‍ ഉണക്കുന്നതായും സൂചനയുണ്ട്. 

സിഎച്ച്ആര്‍ മേഖലയില്‍ നിന്നും മരം മുറിക്കലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും  നിരോധിച്ചിരിക്കുന്ന സഹാചര്യത്തിലാണ് ഇത്തരത്തില്‍ വന്‍തോതില്‍ മരംകൊള്ളം നടക്കുന്നത്. ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളക്കം വനംവകുപ്പ് തടഞ്ഞിരിക്കുന്നതും സിഎച്ച്ആറിന്റെ പേരുപറഞ്ഞാണ്. എന്നാല്‍ ഏലത്തോട്ടങ്ങളിലെ ഉള്‍പ്രദേശങ്ങളില്‍ നിന്നും വന്‍തോതില്‍ തടികള്‍ മുറിച്ച് കടത്തുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിയ്ക്കുകയാണ്.

കൊച്ചി ധനുഷ്‌കൊടി ദേശീയപാത പൂപ്പാറ ആനയിറങ്കല്‍ റൂട്ടിലെ ഇരുവശത്തുമുള്ള ഏലത്തോട്ടങ്ങളിലെ ഉള്‍പ്രദേശത്ത് നിന്നുമാണ് വന്‍തോതില്‍ ഇത്തരത്തില്‍ മരങ്ങള്‍ മുറിച്ച് കടത്തിയിരിക്കുന്നത്. ആനയുടെ വിഹാര കേന്ദ്രമായ ഉള്‍പ്രദേശങ്ങളിലേയ്ക്ക് ആരും കടന്നു ചെല്ലാത്തത് മാഫിയാ സംഘങ്ങള്‍ക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. ഈ അവസരം മുതലെടുത്ത് വനമരങ്ങള്‍ ചുവടേ മുറിച്ച് ഇവിടെവച്ചുതന്നെ ഉരുപ്പടികളാക്കിയാണ് കടത്തുന്നത്. 

നിര്‍മ്മാണം നടക്കുന്ന റിസോര്‍ട്ട് മാഫിയയുമായി ചേര്‍ന്നാണ് വന്‍തോതിലുള്ള വനനശീകരണം നടക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ വ്യാപകമായി മരംകൊള്ള നടക്കുമ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ട ഭാവം നടിക്കുന്നില്ല. അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ തോട്ടങ്ങളില്‍ നിന്നും മുറിച്ച് നീക്കണമെന്ന് ജില്ലാ കളക്ടര്‍ മുമ്പ് ഉത്തരവിട്ടിരുന്നു. ഇതിന്റെ മറവില്‍ വന്‍ മരങ്ങള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് ഉണക്കിയതിന് ശേഷം വെട്ടി കടത്തുന്നുണ്ടെന്ന് സൂചനയുമുണ്ട്. ദേശീയപാതയോരത്തെ പ്രദേശങ്ങളില്‍ നിന്നും മരങ്ങള്‍ മുറിച്ച് മാറ്റി ഫാം ടൂറിസം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് ആരോപണമുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

നീ എന്ന് വിളിച്ചത് ചോദ്യം ചെയ്തു, പിന്നാലെ അതിക്രമം; രോഗിയെ മർദിച്ചതിന് ഡോക്ടർക്ക് സസ്പെൻഷൻ
ആരവല്ലി മലനിരകളുടെ സംരക്ഷണം; വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്, പുതിയ നിയമം ആരവല്ലി മലനിരകളെ സംരക്ഷിക്കുന്നതാണെന്ന് ബിജെപി