
പ്രസംഗത്തിലും പ്രസ്താവനയിലും പോരടിച്ച് വിഎസ്സും ഉമ്മന്‍ചാണ്ടിയും ഇപ്പോള്‍ സൈബര്‍ യുദ്ധവും തുടങ്ങിയിരിക്കുകയാണ്. കമ്പ്യൂട്ടര്‍ വിരുദ്ധ സമര നായകനെന്ന് പറഞ്ഞ് തന്നെ കളിയാക്കിയ ഉമ്മന്‍ചാണ്ടിയെ കണക്കറ്റ് പരിഹസിച്ചാണ് വിഎസിന്റെ ഓണ്‍ലൈന്‍ മറുപടി. 28,000 പേര്‍ക്ക് അഞ്ചു വര്‍ഷം കൊണ്ട് ജോലി നല്‍കിയ ഇന്‍ഫോ പാര്‍ക്ക് ആക്രി വിലക്ക് സ്മാര്‍ട്ട്സിറ്റിക്ക് തൂക്കി വില്‍ക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയാണ് ഐടി വികസനത്തെ കുറിച്ചും താന്‍ വെബ് പേജ് തുടങ്ങിയതിനെ പറ്റിയും വാചാലനാകുന്നതെന്നും. കാണ്ടാമൃഗത്തെക്കാള്‍ ചര്‍മ്മശക്തി ഉള്ളത് കൊണ്ടാണ് ഉമ്മന്‍ചാണ്ടി പരിഹാസിക്കുന്നതെന്നും വിഎസ് കുറ്റപ്പെടുത്തി.
ഉമ്മന്‍ചാണ്ടിയുടെ പിന്‍കാല്‍ സല്യൂട്ട് യുവാക്കളോടുള്ള വെല്ലുവിളിയാണ്. മറ്റെല്ലാമെന്നപോലെ ഐടിയും മുഖ്യമന്ത്രിക്ക് വില്പനച്ചരക്കാണ്. തെറ്റുണ്ടെങ്കില്‍ തിരുത്തുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. 2013ല്‍ പൂര്‍ത്തിയാക്കേണ്ട സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാം ഘട്ടം ഇപ്പോള്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ എത്തിയത് തട്ടുകടക്കാരും ബാര്‍ബര്‍ ഷോപ്പുകാരും മാത്രം. ഇന്ത്യയിലെ ആദ്യ ഐടി പാര്‍ക്ക് തലസ്ഥാനത്ത് തുടങ്ങിയത് ഇടത് സര്‍ക്കാറിന്റെ കാലത്താണെന്ന് മനസ്സിലാക്കാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാനാണ് ഉമ്മന്‍ചാണ്ടിക്ക് വിഎസിന്റെ ഉപദേശം. 80കളിലെ കമ്പ്യൂട്ടര്‍ വിരുദ്ധസമരം വഴി ഇന്ത്യയുടെ ഐടി തലസ്ഥാനമാകാനുള്ള അവസരം കേരളത്തിന് നഷ്‌ടമാക്കിയെന്നായിരുന്നു വിഎസിനെതിരായ ഉമ്മന്‍ചാണ്ടിയുടെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് വിമര്‍ശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam