ന്യൂനമർദ്ദം‍: മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

By Web TeamFirst Published Nov 3, 2018, 1:51 PM IST
Highlights

ബംഗാൾ ഉൾക്കടലിന്‍റെ തെക്കൻ ഭാഗങ്ങളിൽ ഈ മാസം ആറിന് ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നവംബർ ആറുമുതൽ മത്സ്യതൊഴിലാളികൾ ബംഗാൾ ഉൾക്കടലിന്‍റെ തെക്കൻ ഭാഗത്ത്‌ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ്.
 

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന്‍റെ തെക്കൻ ഭാഗങ്ങളിൽ ഈ മാസം ആറിന് ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നവംബർ ആറുമുതൽ മത്സ്യതൊഴിലാളികൾ ബംഗാൾ ഉൾക്കടലിന്‍റെ തെക്കൻ ഭാഗത്ത്‌ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

അടുത്ത ആറു ദിവസം സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.  തിരുവനന്തപുരത്ത് കനത്ത മഴ പെയ്തതിന് പിന്നാലെ  നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമുകള്‍ തുറന്നു. നദീതീരങ്ങളിൽ ജാഗ്രതാ നിർദേശമുണ്ട്. തുലാവര്‍ഷമെത്തിയെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്.  ഇടിമിന്നലോടു കൂടിയ മഴക്കാണ് സാധ്യത. വടക്കൻ കേരളത്തില്‍ തുലാമഴ ശക്തിപ്പെട്ടിട്ടുണ്ട്. 

click me!