തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിൽ വോട്ടെടുപ്പ് ജനുവരി 12ന് നടക്കും. ജനുവരി 13നാണ് വോട്ടെണ്ണൽ.മൂന്ന് വാർഡുകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനുള്ളത്.
തിരുവനന്തപുരം: സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിൽ വോട്ടെടുപ്പ് ജനുവരി 12ന് നടക്കും. ജനുവരി 13നാണ് വോട്ടെണ്ണൽ. മൂന്ന് വാർഡുകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നീ വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്നാണ് ഇവിടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
ആർക്കും കേവലഭൂരിപക്ഷമില്ലാത്ത തിരുവനന്തപുരം കോർപ്പറേഷനിൽ തെരഞ്ഞെടുപ്പ് നിർണായകമാണ്. 101അംഗ കൗൺസിലിൽ നിലവിൽ കേവലഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവാണ് ബിജെപിക്ക്. യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുളളതിനാൽ മൂത്തേടത്തെയും പാമ്പാക്കുടയിലേയും ഫലം ഭരണത്തെ ബാധിക്കില്ല. മൂന്ന് വാർഡുകളിലും തെരഞ്ഞെടുപ്പ് റദ്ദാക്കുന്ന സ്ഥാനാർത്ഥികളായിരുന്നവർക്ക് മത്സരിക്കാൻ തടസ്സമില്ല. പുതുതായി മത്സരിക്കുന്നവർക്ക് ഈ മാസം 24 വരെ പത്രിക നൽകാം.
