
മ്യാൻമർ: മ്യാൻമറിലെ ബാഗോ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സ്വാ ഷൗങ് അണക്കെട്ട് തകർന്ന് എൺപത്തിയഞ്ചോളം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. പതിനായിരക്കണക്കിന് ജനങ്ങളാണ് ഈ പ്രളയത്തിന്റെ ദുരിതത്തിൽ പെട്ടുപോയിരിക്കുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളും പ്രളയത്തിൽ മുങ്ങിയ അവസ്ഥയിലാണ്. ഈ ഗ്രാമങ്ങളിലെ ജനങ്ങളെയെല്ലാം രക്ഷാ സേന മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ബുധനാഴ്ച രാവിലെ അഞ്ചേമുക്കാലോടെയാണ് സ്വാ ഷൗങ് അണക്കെട്ടിന്റെ സ്പിൽ വേ തകർന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യെദാഷെ ടൗൺഷിപ്പിലെ ഗ്രാമങ്ങൾ, യാങ്കൂൺ, മണ്ഡാലെ ഹൈവേ എന്നിവിടങ്ങളിലെ ഹൈവേകളും വെള്ളത്തിൽ മുങ്ങിപ്പോയിരിക്കുകയാണ്. 403 ചതുരശ്ര മൈൽ ആണ് ഈ അണക്കെട്ടിന്റെ വലിപ്പം. 337 അടിയാണ് അണക്കെട്ടിന്റെ സംഭരണശേഷി.
മഴ കനത്തതാണ് സ്പിൽവേ തകരാൻ കാരണമായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. അടുത്തിടെ മ്യാൻമറിലെ ലാവോസിൽ അണക്കെട്ട് തകർന്ന് 27 പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് വീടും സ്ഥലങ്ങളും നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇവിടെ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam