ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ രാജി പ്രഖ്യാപിച്ചു

By Web DeskFirst Published Jun 24, 2016, 7:53 AM IST
Highlights

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ രാജി വയ്ക്കും. അടുത്ത മൂന്നു മാസം കൂടി അധികാരത്തിൽ തുടരും. ബ്രിട്ടനെ നയിക്കാൻ ഒക്ടോബറിൽ പുതിയ നേതൃത്വം വരും. ജനഹിതം മാനിച്ചാണ് രാജിവയ്‍ക്കുന്നതെന്നും കാമറൂൺ പറഞ്ഞു.
ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ എന്നത് സംബന്ധിച്ച നിര്‍ണ്ണായകവും ചരിത്രപരവുമായ ജനഹിതപരിശോധനയുടെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന വാദക്കാര്‍ക്കായിരുന്നു വിജയം. ഹിതപരിശോധനയില്‍ പങ്കെടുത്തവരില്‍ 51.9 ശതമാനം പേര്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 48.1 ശതമാനം പേര്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ആഭിപ്രായപ്പെട്ടു. ഇതേതുടര്‍ന്നാണ് ഡേവിഡ് കാമറൂൺ രാജി പ്രഖ്യാപിച്ചത്.
 

click me!