
ചെന്നൈ: നൂങ്കംപാക്കം റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്ന ഇന്‍ഫോസിസ് ജീവനക്കാരിയെ യുവാവ് വെട്ടികൊലപ്പെടുത്തി. നൂറു കണക്കിനാളുകള്‍ നോക്കി നില്‍ക്കെ വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു നഗരത്തെ നടുക്കിയ അരുംകൊല. ചൂളമേട് സൗത്ത് ഗംഗൈയമ്മ കോവില്‍ സ്ട്രീറ്റില്‍ താമസിക്കുന്ന എസ്.സ്വാതി.(24)ആണ് കൊല്ലപ്പെട്ടത്. മരമലൈ നഗറിലുള്ള മഹീന്ദ്ര ടെക് പാര്‍ക്കിലെ ജീവനക്കാരിക്കായ സ്വാതി ഓഫീസിലേക്ക് പോകാനായി റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴാണ് കൊലപാതകം.
പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന യുവതിയുടെ സമീപമെത്തിയ യുവാവ് ഇവരുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും വഴക്കിനിടെ പ്രതി യുവതിയെ വെട്ടി വീഴ്‌ത്തുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പ്ലാറ്റ്ഫോമിലെ കടകളിലെ ജീവനക്കാരും മറ്റ് യാത്രക്കാരും നോക്കി നില്‍ക്കെയാണ് സംഭവം. കൃത്യം നടത്തിയ ഉടന്‍ ഇയാള്‍ ആളുകള്‍ക്കിടയിലൂടെ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു.മുഖത്തും കഴുത്തിലും മാരകമായി വെട്ടേറ്റ യുവതി സംഭവസ്ഥത്തുവെച്ചുതന്നെ മരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam