ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Published : Sep 13, 2017, 03:08 PM ISTUpdated : Oct 05, 2018, 12:51 AM IST
ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Synopsis

ദില്ലി: അധോലോക തലവനും മുംബൈ സ്ഫോടനത്തിന്‍റെ മുഖ്യസൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിന്‍റെ സ്വത്തുക്കള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ടുകെട്ടി. 670 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

ദാവൂദിനെ സംബന്ധിക്കുന്ന കേസുകളുടെ രേഖകള്‍  2015ല്‍ ഇന്ത്യ ബ്രിട്ടന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വത്തുക്കള്‍‌ കണ്ടുകെട്ടിയത്. ബ്രിട്ടന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതുക്കിയ 21 അംഗ സാമ്പത്തിക  ഉപരോധ പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായിരുന്നു ദാവൂദ് ഇബ്രാഹിം. യു.കെ.ട്രഷറി വകുപ്പാണ് പട്ടിക തയ്യാറാക്കിയത്. ബ്രിട്ടനില്‍ ദാവൂദിന് 21ല്‍ അധികം പേരുകളിലായി  670 കോടിയുടെ സ്വത്ത് ഉണ്ടെന്നാണ് പുതിയ വിവരം. 

സ്വത്ത് വിവരങ്ങളില്‍ ദാവൂദിന്‍റെ മൂന്ന് പാകിസ്താന്‍ വിലാസങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വാര്‍വിക്ക്ഷെയറില്‍ ഒരു ഹോട്ടല്‍ സമുച്ചയവും പല പാര്‍പ്പിട സമുച്ചയങ്ങളും ദാവൂദിന്‍റെ പേരിലുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശമ്പളം 40,000 ആക്കുന്നത് വരെ നഴ്സുമാരു‌ടെ സമരം തു‌ടരുമെന്ന് യുഎൻഎ; സമരം മാനേജ്മെന്റുകൾക്ക് എതിരെയാക്കും
പുള്ളിപ്പുലികളെയും റിലയൻസിന് കൈമാറുന്നു! മഹാരാഷ്ട്രയിൽ 50 പുള്ളിപ്പുലികളെ 'വൻതാര'യിലേക്ക് മാറ്റാൻ സർക്കാർ