പൊലീസിലെ കളകൾ പറിക്കാൻ പിണറായി തയാറല്ലെങ്കിൽ കോൺഗ്രസ് കള പറിക്കുമെന്ന് ഡിസിസി,ഹോട്ടൽ ജീവനക്കാരെ മർദിച്ച പീച്ചി പൊലീസ് സ്റ്റേഷനിലേയ്ക്ക് ഇന്ന് മാർച്ച്

Published : Sep 07, 2025, 10:36 AM IST
police attack

Synopsis

 ഇടി വീരൻമാരെ പിണറായി സംരക്ഷിക്കുന്നു, കോൺഗ്രസ് പ്രതിഷേധിക്കുന്നുവെന്ന് ജോസഫ് ടാജറ്റ്

തൃശ്ശൂര്‍:ഹോട്ടൽ ജീവനക്കാരെ മർദിച്ച പീച്ചി പൊലീസ് സ്റ്റേഷനിലേയ്ക്ക് ഇന്ന് കോൺഗ്രസ് മാർച്ച് നടത്തും. സംഭവത്തില്‍ പ്രതിഷേധിക്കുന്നുവെന്ന് ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ് പറഞ്ഞു. ഇടി വീരൻമാരെ  പിണറായി സംരക്ഷിക്കുകയാണ്.കളകൾ പറിക്കാൻ പിണറായി തയാറല്ലെങ്കിൽ കോൺഗ്രസ് കള പറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഹോട്ടലിൽ ഭക്ഷണം മോശമെന്ന് പറഞ്ഞവരെ മർദിച്ചെന്ന പരാതി ഒത്തു തീര്‍ക്കാന്‍ പീച്ചി പൊലീസ് പണം ആവശ്യപ്പെട്ടുവെന്നും മര്‍ദിച്ചുവെന്നുമാണ് ഹോട്ടലുടമ കെ.പി ഔസേപ്പിന്‍റെ ആക്ഷേപം.ഹോട്ടൽ ജീവനക്കാരെ തല്ലിയത് എസ്.ഐ പി.എം. രതീഷാണ്. സർവീസിൽ നിന്ന് രതീഷിനെ പിരിച്ചുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു പരാതി നിലനിൽക്കെ ഒരു മാസത്തിനുള്ളിൽ രതീഷിന് പ്രമോഷൻ നൽകി . തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകന് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.ന്യൂസ് അവർ വാർത്ത പുറത്തുവിട്ടതിന് പിന്നാലെ റേഞ്ച് ഡിഐജി വിളിച്ചു എന്ന് ഔസേപ്പ് വ്യക്തമാക്കി. നോർത്ത് സോൺ ഐജിക്കു മുമ്പാകെയാണ് ഫയൽ ഉള്ളത് നടപടിയെടുക്കുമെന്ന് റേഞ്ച് ഡിഐജിഉറപ്പു നൽകിയെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പി.കെ ശശി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ സിപിഎം, രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്
കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടകൊല : ചെന്താമരക്ക് അനുകൂലമായി കൂറുമാറിയ സാക്ഷികളെല്ലാം ബന്ധുക്കൾ