അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനിൽക്കില്ലെന്നാണ് സർക്കാര്‍ വിശദീകരണം. 41 വയസുള്ളയാളെയാണ് പൊലീസിൽ എടുക്കുന്നതെന്നും നടപടി ക്രമങ്ങൾ ഒന്നും പാലിച്ചില്ലെന്നും ഹർജിക്കാരൻ കോടതിയില്‍ പറഞ്ഞു. കായിക ക്ഷമതയില്ലെന്ന് തെളിഞ്ഞല്ലോയെന്ന് കോടതി ചോദിച്ചു.
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ ആംഡ് പൊലീസ് ഇൻപെക്ടർമാരായി നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയില്‍. അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനിൽക്കില്ലെന്നാണ് സർക്കാര്‍ വിശദീകരണം. 41 വയസുള്ളയാളെയാണ് പൊലീസിൽ എടുക്കുന്നതെന്നും നടപടി ക്രമങ്ങൾ ഒന്നും പാലിച്ചില്ലെന്നും ഹർജിക്കാരൻ കോടതിയില്‍ പറഞ്ഞു. കായിക ക്ഷമതയില്ലെന്ന് തെളിഞ്ഞല്ലോയെന്ന് കോടതി ചോദിച്ചു. ടെസ്റ്റ് നടത്തിയപ്പോ കുഴഞ്ഞുവീണല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം.
ടെസ്റ്റ് പരാജയപ്പെട്ട കാര്യം മന്ത്രിസഭയെ അറിയിച്ചില്ലെന്നത് ഗൗരവതരമാണെന്ന് കോടതി ചൂട്ടിക്കാട്ടി. വലിയ നേട്ടം കൈവരിച്ചവർ പോലും സിപിഒ, ക്ലാർക്ക് തസ്തികളിലാണ് ജോലി നൽകിയതെന്ന് ഹർജിക്കാരൻ വാദിച്ചു. ഇവർക്ക് സർക്കിൾ ഇൻസ്‌പെക്ടർ തസ്തിക നൽകി. ഇതിൽ തന്നെ ചട്ടലംഘനം വ്യക്തമാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. മറ്റ് കായിക താരങ്ങൾക്ക് ഒന്നുമില്ലാത്ത പരിഗണന എങ്ങനെയാണ് ഇവർക്ക് കിട്ടിയത്. റൂൾസ് എല്ലാവർക്കും ഒരുപോലെ ആകേണ്ട എന്നും ഹർജിക്കാരൻ ചോദിച്ചു. പൊതുപ്രവർത്തകനായ കെ എം ഷാജഹാനാണ് ഹർജി നൽകിയത്. നിയമനത്തിലെ അഴിമതി അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
