ദില്ലിയിൽ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയിൽ

Published : Jan 09, 2019, 12:29 PM ISTUpdated : Jan 09, 2019, 12:35 PM IST
ദില്ലിയിൽ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയിൽ

Synopsis

ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീശരീരത്തിന്റെ മുഖം മൂർച്ചയേറിയ ആയുധം കൊണ്ട് വികൃതമാക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. 

ദില്ലി: കിഴക്കൻ ദില്ലിയിലെ ന്യൂ അശോക് ന​ഗറിൽ ഇരുപത്തഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീശരീരത്തിന്റെ മുഖം മൂർച്ചയേറിയ ആയുധം കൊണ്ട് വികൃതമാക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. 

വലതു കൈത്തണ്ടയിൽ മോഹിത് എന്ന് ഹിന്ദിയിൽ ടാറ്റൂ ചെയ്തിട്ടുണ്ടെന്ന് മൃതദേഹം പരിശോധിച്ച ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് പങ്കജ് സിം​ഗ് പറഞ്ഞു. ന്യൂ അശോക് ന​ഗർ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. മൃതദേഹത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ