
ദില്ലി: എട്ട് വര്‍ഷത്തിനു ശേഷം പ്രണയം അവസാനിപ്പിച്ച കാമുകിയെ കാമുകന്‍ ചുറ്റികകൊണ്ട് തലക്കടിച്ചു. തെക്കൻ ദില്ലിയിലെ സരോജിനി നഗറിലാണ് സംഭവം. നിഷാന്ത് സൈനി എന്ന ഇരുപത്തിനാലുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈനിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച ദില്ലിയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് സംഭവം നടന്നത്. സൈനി നിരവധി തവണ ചുറ്റിക കൊണ്ട് യുവതിയുടെ തലയില്‍ അടിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് ദേവേന്ദ്ര ആര്യ പറയുന്നു. യുവതിയുമായി ഇയാള്‍ എട്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ യുവാവിന് ജോലി ഇല്ലാത്തതിനാല്‍ യുവതി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.
ജേലിക്കാര്യം പറഞ്ഞ് ഇരുവരും ദിവസേന വഴക്കിടാറുണ്ടായിരുന്നു. സംഭവ ദിവസവും പതിവുപോലെ വാക്കുത്തർക്കത്തിൽ ഏർപ്പെടുകയും ഇതില്‍ പ്രകോപിതനായ യുവാവ് തന്നെ ചുറ്റികകൊണ്ട് നിരവധി തവണ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നുമാണ് യുവതിയുടെ പരാതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam