കര്‍ഷക ആത്മഹത്യ: ഉത്തരവാദിത്വമേറ്റെടുത്ത് മന്ത്രി എം എം മണി രാജിവയ്ക്കണമെന്ന് ഡീന്‍

By Web TeamFirst Published Feb 16, 2019, 11:03 PM IST
Highlights

കർഷകരുടെ മുഴുവൻ കടങ്ങളും എഴുതി തളേളണ്ടിടത്ത്, 5000 കോടി പാക്കേജ് എന്ന് പറഞ്ഞ് ജനങ്ങളെ സർക്കാർ പരിഹസിക്കുകയാണ്.

ഇടുക്കി: ഇടുക്കിയില്‍ കർഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്‍റെ ഉത്തരവാദിത്വമേറ്റെടുത്ത് മന്ത്രി എം എം മണി രാജിവയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്.

കർഷകരുടെ മുഴുവൻ കടങ്ങളും എഴുതി തളേളണ്ടിടത്ത്, 5000 കോടി പാക്കേജ് എന്ന് പറഞ്ഞ് ജനങ്ങളെ സർക്കാർ പരിഹസിക്കുകയാണ്. റോമാ നഗരം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിമാരായി ഇടതു നേതാക്കൾ മാറിയെന്നും ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി. 

ഇടുക്കിയിൽ പെരിഞ്ചാംകുട്ടി സ്വദേശി ശ്രീകുമാറാണ് ഇന്ന് ആത്മഹത്യ ചെയ്തത്. രണ്ടു ബാങ്കുകളിൽ നിന്ന് സ്വകാര്യ വ്യക്തികളിൽ നിന്നുമായി ശ്രീകുമാർ 20 ലക്ഷത്തോളം കടം വാങ്ങിയിരുന്നു. കൃഷിനാശം ഉണ്ടായതിനാൽ  തിരിച്ചടവ് മുടങ്ങിയതിലുള്ള മനോവിഷമത്തിലാകാം ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.

click me!