
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ഇമാം ഷെഫീക്ക് അൽ ഖാസ്മി സഹോദരന്‍റെ സംരക്ഷണയിലെന്ന് പൊലീസ്. പെരുമ്പാവൂർ സ്വദേശിയായ നൗഷാദിനുവേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്. ഇമാം ബംഗല്ലൂരിലേക്ക് കടന്നുവെന്ന് ഇന്നലെ പിടിയിലായ സഹോരങ്ങള്‍ പൊലീസിന് മൊഴി നൽകി.
പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ ഇമാം ഷെഫീക്ക് അൽ ഖാസ്മി കൊച്ചയിൽ വാഹനം ഉപേക്ഷിച്ചാണ് ഒളിവിൽ പോയത്. ഇമാമിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് സഹോദരങ്ങളെ കൊച്ചയിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു. അൽ -അമീൻ,അൻസാരി, ഷാജി എന്നിവരിൽ നിന്നാണ് ഒളിവിലുള്ള ഇമാനെ കുറിച്ച് കൂടുതൽ വിവരങ്ങള്‍ ലഭിച്ചത്. മറ്റൊരു സഹോദരനായ പെരുമ്പാവൂർ സ്വദേശി നൗഷാദാണ് ഇമാം ഷെഫീക്ക് അൽ കാസിമിനെ സഹായിക്കുന്നതെന്നാണ് പൊലീസിനെ ലഭിച്ചിരിക്കുന്ന വിവരം.
നൗഷാദിനെ കണ്ടെത്താൻ നെടുമങ്ങാട് ഡിവൈഎസ്പിക്കു കീഴിലുള്ള അന്വേഷണ സംഘം എറണാകുളത്ത് തെരച്ചിൽ തുടരുകയാണ്. ഇന്നലെ പിടിയിലായവർ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. ഇന്നോവ കാർ പെരുമ്പാവൂരിൽ ഉപേക്ഷിച്ചെന്നായിരുന്നു ഇവരുടെ മൊഴി. പെരുമ്പാവൂർ പൊലീസ് അന്വേഷണം നടത്തിയെങ്കിലും വാഹനം കണ്ടെത്തിയില്ല. ഒടുവിൽ വെററില മൊബിലിറ്റി ഹബ്ബിലെ പാർക്കിംഗ് സ്ഥലത്തുനിന്നാണ് വാഹനം കണ്ടെത്തിയത്.
ഇന്നലെ പിടികൂടിവരെയും വാഹനത്തെയും പുലർച്ചയോടെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തുവരുകയാണ്. സമ്മർദ്ദം ശക്തമായതോടെ കോടതിയിലോ, അന്വേഷണ ഉദ്യോഗസ്ഥനു മുന്നോട ഇമാം വൈകാതെ കീഴടങ്ങാനുള്ള സാധ്യതയുമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam