കാസര്‍കോട് ഇരട്ടക്കൊലപാതകം: ഐ ജി ശ്രീജിത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്

Published : Feb 25, 2019, 02:43 PM IST
കാസര്‍കോട് ഇരട്ടക്കൊലപാതകം: ഐ ജി ശ്രീജിത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്

Synopsis

പ്രതികളെ രക്ഷിച്ചെടുക്കാനാണ് ശ്രീജിത്തിനെ ഏൽപ്പിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആരോപണം. പ്രതികൾക്ക് പൊലീസ് കസ്റ്റഡിയിൽ സിപിഎം ഭക്ഷണം എത്തിച്ചു കൊടുക്കുന്നുവെന്ന് ഡീൻ കുര്യാക്കോസ്.  

കാസര്‍കോട്: പെരിയയില്‍ ഇരട്ടക്കൊലപാതകം കേസില്‍ ഐ ജി ശ്രീജിത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്. പ്രതികളെ രക്ഷിച്ചെടുക്കാനാണ് ശ്രീജിത്തിനെ ഏൽപ്പിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആരോപണം. പ്രതികൾക്ക് പൊലീസ് കസ്റ്റഡിയിൽ സിപിഎം ഭക്ഷണം എത്തിച്ചു കൊടുക്കുന്നുവെന്ന് യൂത്ത്‌ കോൺഗ്രസ്‌ സംസ്‌ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് ആരോപിക്കുന്നു.

കൊലവിളി പ്രസംഗം നടത്തിയ സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം വിപിപി മുസ്തഫയെ അറസ്റ്റ് ചെയ്യണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം കൊണ്ട് എല്ലാം പൂർണമായി എന്ന് കരുതുന്നില്ലെന്നും ഡീൻ കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു. പൊലീസിൽ ഒട്ടും വിശ്വാസം ഇല്ലാത്തതിനാലാണ് സിബിഐ അന്വേഷണം എന്ന ആവശ്യം ശക്തമാക്കുന്നത്. ഇപ്പോഴത്തെ അന്വേഷണത്തെക്കാൾ വിശ്വാസനീയം സിബിഐയെയാണ് എന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടുത്ത കീറാമുട്ടി മന്ത്രി വീതംവയ്പ്പ്; 5 മന്ത്രി സ്ഥാനം വേണമെന്ന് ലീഗ്, 2 വേണമെന്ന് ജോസഫ് വിഭാഗം, സിപിഎം വിട്ടെത്തിയവരടക്കം പിന്നെയും നിരവധി പേർ
കൊടുങ്കാറ്റിൽ യുവാവ് പറന്നുപോയി, നൂറോളം പേർ മരിച്ചു, കനത്ത നാശനഷ്ടം, ഉത്തപ്രദേശിനെ വിറപ്പിച്ച് പെരുമഴയും കാറ്റും