
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി സന്ദേശം അയയ്യ സംഭവത്തില്‍ രണ്ട് പേരെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കൊലക്കേസ് പ്രതി ഉൾപ്പടെ പാലക്കാട് സ്വദേശികളായ രണ്ടുപേരാണ് സ്റ്റഡിയിലായത്. അയൽവാസിയോടുള്ള പക തീർക്കാൻ ഫോൺ മോഷ്ടിച്ച് സന്ദേശമയക്കുകയായിരുന്നുവെന്നാണ് വിവരം.
സന്ദേശം അയക്കാന്‍ ഉപയോഗിച്ച സിം കാര്‍ഡിന്‍റെ ഉടമസ്ഥയായ ഒറ്റപ്പാലം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് ഫോൺ നഷ്ടപ്പെട്ടിരുന്നു എന്നാണ് മൊബൈല്‍ ഫോണ്‍ ഉടമയായ സ്ത്രീ പൊലീസിന് മൊഴി നല്‍കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam